"സെല്ലുലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
(ചെ.)No edit summary
വരി 54:
പരുത്തിയുടെ 95 ശതമാനവും സെല്ലുലോസ് ആണ്. പരുത്തിനാരുകൾ കൊണ്ടുളള വസ്ത്രങ്ങൾ പല ഗുണങ്ങളുമുണ്ട്. ഈർപ്പം വലിച്ചെടുക്കാനുളള കഴിവ് മുൻപന്തിയിൽ നിൽക്കുന്നു. അതുകൊണ്ട് മറ്റു മനുഷ്യ നിർമ്മിത നാരുകളോടൊപ്പം ഇടകലർത്തി ഉപയോഗിക്കപ്പെടുന്നു.
=== പുനരുത്പാദിത സെല്ലുലോസ് (Regenerated cellulose) ===
മരച്ചീളുകളിൽ നിന്ന് വേർതിരിച്ചുടുക്കപ്പെടുന്ന സെല്ലുലോസാണ് സാധാരണ ഇതിനുപയോഗിക്കാറ്. സെല്ലുലോസിനെ ക്ഷാരലായനിയിൽ ( സോഡിയം ഹൈഡ്രോക്സൈഡ്) കുതിർത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ മിശ്രിതമാണ് സോഡാ സെല്ലുലോസ് അഥവാ ആൽക്കലി സെല്ലുലോസ്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇപ്രകാരം കുതിർത്തിയശേഷം അധികമുളള ലായകം ഊറ്റിക്കളഞ്ഞ്, സോഡാ സെല്ലുലോസിനെ കൊച്ചു കഷണങ്ങളായോ തരികളായോ രണ്ടാഴ്ച യോളം ഊറക്കിടുന്നു. ഇതിനെ കാർബൺ ഡൈസൾഫൈഡ് ലായകത്തിൽ ചേർത്തിളക്കുകയാണ് അടുത്ത പടി. ഈ മിശ്രിതമാണ് സെല്ലുലോസ് സാന്തേറ്റ്. കടുത്ത ഓറഞ്ചു നിറവും അസഹ്യമായ ദുർഗന്ധവും സെല്ലുലോസ് സാന്തേറ്റിൻറെ പ്രത്യേകതയാണ്. ഈ മിശ്രിതത്തിൽ നിന്ന് കാർബൺ ഡൈസൾഫൈഡ് നീക്കം ചെയ്ത ശേഷം കിട്ടുന്ന മൃദു പിണ്ഡം സോഡിയം ഹൈഡ്രോക്സൈഡ് ലായനിയിൽ ലയിപ്പിക്കുന്നു. ഇതാണ് '''വിസ്കോസ് സൊല്യൂഷൻ'''. ഇതിൽ നിന്ന് സെല്ലുലോസ് സ്വയം വേർതിരി്ഞ്ഞു വരാനായി ദിവസങ്ങളെടുക്കും.<ref>{{cite book|title= Regenerated Cellulose| author=Calvin Woodings |Publisher= CRC Press Year= 2001|ISBN=13: 978-0849311475}}</ref>.
വിസ്കോസ് സൊല്യൂഷനെ ഫിലിം രൂപത്തിൽ പാകപ്പെടുത്തിയെടുക്കുന്നതാണ് '''സെല്ലോഫേൻ'''
വിസ്കോസ് സൊല്യൂഷനിൽനിന്ന് വേർതിരി്ഞ്ഞുകിട്ടുന്ന സെല്ലുലോസ് നാരുകളായി രൂപപ്പെടുത്തുന്നതാണ് '''വിസ്കോസ് റയോൺ'''.<ref>{{cite book|title= Textbook of Polymer Science|author=F.W Billmeyer Jr.|publisher=John Wiley & Sons|year=1962|LCCCN=6218350}}</ref>
"https://ml.wikipedia.org/wiki/സെല്ലുലോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്