"എം.കെ. രാജരത്‌നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|M.K. Rajarathnam}}
കേരള സംസ്ഥാന ഗുസ്തി ചാമ്പ്യനും പ്രമുഖ സ്‌പോർട്‌സ് സംഘാടകനുമായിരുന്നു '''എം.കെ.രാജരത്‌നം'''(- 26 ഏപ്രിൽ 2012). ഗുസ്തി, ഭാരോദ്വഹനം എന്നിവയിൽ വർഷങ്ങളോളം സംസ്ഥാന ചാമ്പ്യനായിരുന്ന രാജരത്‌നം കേരള സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
 
1963 മുതൽ 65 വരെയും 1981, 1987 വർഷങ്ങളിലും ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്ഥാന ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 1980, 84, 85 വർഷങ്ങളിൽ ചാമ്പ്യൻപട്ടം നേടി. 2001 മുതൽ 2004 വരെ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റായിരുന്നു.<ref>http://www.mathrubhumi.com/online/malayalam/news/story/1573326/2012-04-27/kerala</ref>
"https://ml.wikipedia.org/wiki/എം.കെ._രാജരത്‌നം" എന്ന താളിൽനിന്ന് ശേഖരിച്ചത്