"എന്റെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[രാജേഷ് ടച്ച്റിവർ] കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2012 ജൂണിൽ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രമാണ് '''എന്റെ... ''' ഇതോടൊപ്പം ചിത്രീകരിച്ച തെലുങ്ക് പതിപ്പ് പ്രത്യയം എന്ന പേരിൽ തീയേറ്ററുകളിലെത്തും. സിദ്ദിഖും അഞ്ജലി പാട്ടീലുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
സിദ്ദിഖും അഞ്ജലി പാട്ടീലും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ നീനാ കുറുപ്പ്, ലക്ഷ്മി മേനോൻ, രത്‌നശേഖർ റെഡ്ഡി, സുനിൽ കുടവട്ടൂർ, അനൂപ് അരവിന്ദൻ, വാറൻ ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നു. നിരവധി ഡോക്യുമെന്ററികളും ഇംഗ്ലീഷ്, തെലുങ്ക് ഭാഷകളിൽ ഫീച്ചർ ഫിലിമുകളും സംവിധാനം ചെയ്തിട്ടുള്ള രാജേഷ് ടച്ച്‌റിവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിലൂടെ സിദ്ദിഖ് ആദ്യമായി തെലുങ്കിൽ നായകവേഷം ചെയ്യുകയാണ്.
ഹൃദ്യമായ ഒരു കുടുംബകഥ അവതരിപ്പിക്കുന്നതിനൊപ്പം മനുഷ്യക്കടത്ത്, പെൺകുട്ടികൾക്കെതിരെ വർധിച്ചുവരുന്ന പീഡനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വസ്തുതകളും എന്റെ... പ്രേക്ഷകർക്കുമുന്നിലെത്തിക്കുന്നു. സൺടച്ച് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം.എസ്. രാജേഷ്രാജേഷാണ് നിർമിക്കുന്നചിത്രം ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാമതുളസിയാണ്നിർമിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ശരത്തും ശന്തനു മൊയിത്രയും ഈണം നൽകിയിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ രാജീവ് നായരും സംഭാഷണരചന ജസ്റ്റിൻ പതാലിലും എഡിറ്റിംഗ് ഡോൺ മാക്‌സും നിർവഹിച്ചിരിക്കുന്നു.
 
== കഥാസംഗ്രഹം ==
സ്‌നേഹമയനായ ഗൃഹനാഥനും നാട്ടുകാർക്ക് സഹായിയുമാണ് ശ്രീനിവാസൻ. ഹൈദരാബാദിൽ ജോലി ചെയ്യുന്ന അയാൾ ഭാര്യ ഭദ്രയെയും ഏകമകൾ ദുർഗ്ഗയെയും കാണാൻ ഇടയ്ക്കിടെ കേരളത്തിലെ സ്വന്തം ഗ്രാമത്തിലെത്തും. പ്ലസ് ടൂവിന് ഉജ്വല വിജയം നേടിയ ദുർഗ്ഗ അച്ഛനൊപ്പം താമസിച്ച് പഠിക്കാൻ ഹൈദരാബാദിലേക്ക് പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങൾ കുടുംബത്തെ വലിയൊരു ദുരന്തത്തിലേക്ക് നയിക്കുന്നു.
"https://ml.wikipedia.org/wiki/എന്റെ..." എന്ന താളിൽനിന്ന് ശേഖരിച്ചത്