"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 86.99.204.22 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 33:
== നിസ്കാരത്തിന്റെ രൂപം ==
[[പ്രമാണം:Prayer in Cairo 1865.jpg|thumb|300px|left|മസ്‌റിലെ [[കൈറോ]]യിലെ ഒരു നിസ്കാരം.1865ലെ ചിത്രം]]
നേരെ നിന്ന് അല്ലാഹുവിനു വേണ്ടി ഇന്ന നിസ്കാരം നിർവ്വഹിക്കുന്നു എന്ന് കരുതുന്നതോടുകൂടി നിസ്ക്കാരത്തിൽ പ്രവേശിക്കുന്നു.ശേഷം ഖുർആനിലെ [[ഫാത്തിഹ]] [[സൂറ]] ശരീരത്തെ കേൾപ്പിച്ച് പാരായണം ചെയ്യുന്നു.അതിനു ശേഷം കൈ രണ്ടും കാൽ മുട്ടിൽ ഊന്നി കുനിഞ്ഞു നിൽക്കും([[റുകൂഅ്]]). പിന്നെ നിവർന്ന് നിൽക്കുക([[ഇഅ്തിദാൽ]]).തുടർന്ന് നെറ്റി മൂക്ക് കൈവിരലുകളുടെ പള്ള മുട്ട് കാൽ വിരലുകളുടെ പള്ള എന്നിവ ഭൂമിയിൽ വെക്കുന്നു([[സുജൂദ്]]).പിന്നിട് വലത്തെകാൽവിരല് നാട്ടിനിർത്തി ഇടത്തെ കാൽ പരത്തിവച്ച് അതിന്മേൽ ഇരിക്കുന്നു. വീണ്ടും ഒരു പ്രാവശ്യം സുജൂദ് ചെയ്യുക. ഇതിനെ ഒരു റകഅത്ത് എന്ന് പറയുന്നു.ഇവ ഓരോന്നിന്റെയും ഇടയിൽ അടക്കം പാലിക്കേണ്ടതാണ്. നിസ്കാരം അവസാനിക്കുമ്പോൾ രണ്ട് സുജൂദിനിടയിൽ ഇരിക്കുന്നത് പോലെ ഇരിന്ന് മുഖം രണ്ട് ഭാഗത്തെക്കും തിരിച്ച് സലാം പറഞ്ഞ് നിസ്കാരത്തിൽ നിന്നും വിരമിക്കുന്നു.നമസ്ക്കാരങ്ങളിൽ ഓരോ രണ്ട് റകഅത്ത് കഴിയുമ്പോഴും നമസ്ക്കാരം അവസാനിക്കുമ്പോഴും ഇരിക്കുന്നതിനെ [[അത്തഹിയ്യാത്ത്]] എന്ന് പറയുന്നു. രണ്ട് റകഅത്തിൽ കൂടുതലുള്ള നിസ്കാരങ്ങളുടെ ഇടയിൽ രണ്ട് [[റകഅത്ത്]] കഴിയുമ്പോൾ ഒരു അത്തഹിയ്യാത്ത് നിർവ്വഹിക്കുന്നു.നിർബന്ധ നമസ്കാരങ്ങളുടെ റകഅത്തുകൾ ഈ വിധമാണ്. [[സുബഹി]] രണ്ട്, [[ളുഹർ]] നാല്, [[അസർ]] നാല്, [[മഗ്‌രിബ്]] മൂന്ന്, [[ഇശാ]] നാല്.ഇത്രയുമാണ് നമസ്കാരത്തിന്റെ ചുരുങ്ങിയ രൂപം.നിസ്കാരത്തിനിടയിൽ നിസ്കാരത്തിന്റെഓരോ ഭാഗത്തും പ്രാർത്ഥനകളും പ്രകീർത്തനങ്ങളും അറബിയിൽ അർത്ഥം ഗ്രഹിച്ച് ഉരുവിടൽ സുന്നത്താണ്.
 
== മുഹമ്മദ് നബിയുടെ നമസ്കാരത്തിന്റെ രൂപം ==
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്