"ദൂരദർശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
ആദ്യകാലത്ത് അപവർത്തന ടെലിസ്ക്കോപ്പുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും പിന്നീട് പ്രതിഫലന ടെലിസ്ക്കോപ്പുകളും കണ്ടെത്തി.1930 കളിൽ റേഡിയോ ടെലിസ്ക്കോപ്പുകളും 1960 കളിൽ ഇൻഫ്രാറെഡ് ടെലിസ്ക്കോപ്പുകളും കണ്ടുപിടിക്കപ്പെട്ടു.അതിന് ശേഷം പ്രപഞ്ചപഠനത്തിൽ വിപ്ലവകരമായ മാ‍റ്റം വരുത്തിയ ബഹിരാകാശ ടെലിസ്കോപ്പും നിലവിൽ വന്നു. ഇന്ന് ടെലിസ്ക്കോപ്പ് എന്ന് പദം മുകളിൽ പറഞ്ഞ വിഭാഗത്തിൽ‌പ്പെട്ട ഉപകരണങ്ങളെയെല്ലാം സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു
=== ചരിത്രം ===
ടെലിസ്കോപ്പിന്റെ ഉപജ്ഞാതാക്കളെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും മൂന്ന് വ്യക്തികളുടെ പേര് പരാമർശിക്കേണ്ടതായിട്ടുണ്ട്.കണ്ണട നിർമാതാക്കളായ ഹാൻസ് ലിപ്പർഷെ,സക്കറിയ ജെൻസൺ എന്നിവരും ജേക്കബ് മെറ്റിയസ്സും ഗലീലിയോ ഇതിൽ നന്നായി ഗവേഷണം നടത്തുകയും ടെലിസ്കോപ്പ് മെച്ചപ്പെടുത്തുകയും ചെയ്തു. ആകസ്മികമായിരുന്നു ഹാൻസ് ലിപ്പർഷെയുടെ കണ്ടെത്തൽ.അദ്ദേഹത്തിന്റെ കടയിലെത്തിയ രണ്ട് കുട്ടികൾ ലെൻസുകൾ ഉപയോഗിച്ച് കളിക്കുകയായിരുന്നു.ചില പ്രതേകപ്രത്യേക ലെൻസുകൾ ഒരു ക്രമത്തിൽ വെക്കുമ്പോൾ അകലെയുള്ള വസ്തുക്കൾ അടുത്തു കാണുന്നതായി മനസ്സിലായി. ലിപ്പർഷെ ഇത്തരം ഉപകരണങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയും ചെയ്തു.യുദ്ധാവശ്യങ്ങൾക്കാണ് ടെലിസ്ക്കോപ്പ് അക്കാലത്ത് പ്രധാനമായും ഉപയോഗിച്ചിരുന്നത്.കടലിൽ ശത്രുക്കളെ അവർ കാണുന്നതിന് രണ്ട് മണിക്കൂർ മുൻപ് തന്നെ അവരെ കാണുന്നതിനും തയ്യാറെടുപ്പുകൾ നടത്തുന്നതിനും ഈ ഉപകരണം കൊണ്ട് സാധിച്ചിരുന്നു എന്നത് ടെലിസ്ക്കോപ്പിന്റെ ആവശ്യം വർദ്ധിപ്പിച്ചു.
<br />
അതേ സമയം ഗലീലിയൊ ഗലീലി എന്ന ശാസ്ത്രജ്ഞൻ ഒരു ടെലിസ്ക്കോപ്പ് വാങ്ങിക്കുകയും ആകാശഗോളങ്ങളിലേക്ക് തിരിച്ചു വെക്കുകയും ചെയ്തു.അത്ഭുതകരമായിരുന്നു ആ പ്രവർത്തിയുടെ ഫലം.വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ ടെലിസ്ക്കോപ്പിലൂടെ കണ്ടെത്തിയതും ഇറ്റലിയിൽ നവോത്ഥാനം ആരംഭിക്കാനും നൂറ്റാണ്ടുകളയി നില നിന്നിരുന്ന ഭൂകേന്ദീകൃത പ്രപഞ്ചസിദ്ധാന്തം തള്ളികളയാനും,കത്തോലിക്കസഭ പ്രചരിപ്പിച്ചിരുന്ന ടോളമിയുടെ സ്വർഗ്ഗസിദ്ധാന്തങ്ങൾ തള്ളികളയാനും ടെലിസ്ക്കോപ്പ് കാരണമായി.
<br />
ഇതോടൊപ്പം തന്നെ ടെലിസ്കോപ്പിനുള്ള രണ്ട് ന്യൂനതകൽ പരിഹരിക്കാനുള്ള പഠനവും നടക്കുന്നുണ്ടയിരുന്നു.അങ്ങനെയാണ് പരാബോള ആകൃതിയുള്ള കണ്ണാടി ഉപയോഗിച്ചുള്ള ടെലിസ്കോപ്പിന്റെ ആവിർഭാവമുണ്ടായത്.ഇത്തരം ടെലിസ്കോപ്പുകൾക്ക് ലെൻസ് ഉപയോഗിച്ചു ഉണ്ടാക്കുന്ന ടെലിസ്കോപ്പുകൾക്കുള്ള ഗോളീയ വിപഥനം, വർണ വിപഥനം എന്നിവയുണ്ടകില്ല.1661 ൽ സർ ഐസക്ക് ന്യൂട്ടനാണ് ഇത്തരം ടെലിസ്കോപ്പുകൾ രൂപകല്പന ചെയ്തത് .അതിനാൽ ഇത്തരം ടെലിസ്കോപ്പുകളെ ന്യൂട്ടോണിയൻ ടെലിസ്കോപ്പുകൾ എന്ന് വിളിക്കുന്നു.
<br />
1733 ൽ അക്രോമാറ്റിക് ലെൻസുകളുടെ കണ്ടെത്തൽ വർണവിപഥനം പരിഹരിക്കാൻ സാധിച്ചു.അതോടൊപ്പം തന്നെ കാര്യക്ഷമവും ചെറുതുമായ ടെലിസ്കോപ്പുകളുടെ നിർമാണത്തിനും അത് വഴിവെച്ചു.അതേ സമയം പ്രതിഫലന ടെലിസ്കോപ്പുകൾക്ക് വർണവിപഥനം ഇല്ലെങ്കിലും ലോഹപ്രതലങ്ങളിൽ ഉണ്ടക്കിയ കണ്ണാ‍ടികൾക്ക് ക്രമേണ തിളക്കം നഷ്ടപ്പെടുന്നതും പ്രശ്നമായിത്തീർന്നു.എന്നാൽ ചില്ലുകണ്ണാടികളിൽ വെള്ളി പൂശാനുള്ള സാങ്കേതികവിദ്യ 1857 ളുംലും അലുമിനിയം പൂശാൻ 1932 ലും കണ്ടെത്തിയത് ആ പ്രശ്നം പരിഹരിക്കാൻ സാധിച്ചു.കൂടാതെ 1 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ലെൻസുകൾ നിർമിച്ചാൽ അവ സ്വയം തകരുമെന്നുള്ളതും പ്രതിഫലന ടെലിസ്കോപ്പുകളുടെ വളർച്ചക്ക് സഹായകരമായി.ഇന്നുപയോഗിക്കുന്ന് ഏറ്റവും വലിയ പ്രതിഫലന ടെലിസ്കോപ്പിലെ കണ്ണാടിയുടെ വ്യാസം 10 മീറ്ററാണ്
<br />
20 നൂറ്റാണ്ട് വ്യത്യസ്തതരത്തിൽ പെട്ട് ടെലിസ്കോപ്പുകളുടെ നിർമാണത്തിന് സാക്ഷിയായി.റേഡിയോ ടെലിസ്കോപ്പുകൾ,എക്സ് റേ ടെലിസ്കോപ്പുകൾ,ഗാമറേ ടെലിസ്കോപ്പുകൾ,ബഹിരാകാശ ടെലിസ്കോപ്പുകൾ എന്നിവയായിരുന്നു അവ 1937 ൽ ആദ്യത്തെ റേഡിയോ ടെലിസ്കോപ്പുകൾ പ്രവർത്തനമാരംഭിച്ചു.നാസയുടെ ഹബിൾ ടെലിസ്കോപ്പ് എന്ന് ബഹിരാകാശ ടെലിസ്കോപ്പ് അപൂർവമായ പ്രപഞ്ചചിത്രങ്ങൽ ഭൂമിയിലേക്കയക്കുകയും ചെയ്തു.2018 നോട് കൂടി ജെയിംസ് വെബ്ബ് എന്ന് ഏറ്റവും വലിയ ടെലിസ്ക്കോപ്പ് വിക്ഷേപിക്കുന്നത് ഈ രംഗത്തെ മറ്റൊരു നാഴികകല്ലായി തീരും
"https://ml.wikipedia.org/wiki/ദൂരദർശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്