"കുണ്ഡോറച്ചാമുണ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു [[...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു [[തെയ്യം]].
==ഐതിഹ്യം==
ദാരികനെ വധിച്ച [[കാളി]]തന്നെയാണ് കുണ്ഡോറച്ചാമുണ്ഡി. അസുര നിഗ്രഹം കഴിഞ്ഞ് കാളി കുളിക്കാനായി കാവേരി തീരത്തെത്തിയെന്നും തീർത്ഥാടനത്തിനെത്തിയ കുണ്ഡോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കുളിയിലും നിത്യ കർമ്മങ്ങളിലും കാളി തപ്പും പിഴയും വരുത്തിയത്രെ.കാളിയാണിത് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ കുണ്ഡോറ തന്ത്രി ദേവതയെ ചെമ്പ് കിടാരത്തിൽ ആവാഹിച്ച് അടക്കുകയും ചെയ്തു.ആ പാത്രവും കൊണ്ട് തന്ത്രിമാർ നാട്ടിലേക്ക് വരും വഴി മരത്തണലിൽ പാത്രം വച്ച് വിശ്രമിച്ചു. കാളി അവരെ ഉറക്കിക്കിടത്തി. കിടാരം പിളർന്ന് പുറത്ത് വന്ന കാളി കുമ്പഴക്കോവിലകത്തെ നൂറ്റൊന്നാലകളിലെ കന്ന് കാലികളെ ഒറ്റ രാവിൽ തിന്നു തീർത്തു.കാളിയുടെ സാന്നിദ്യം മനസ്സിലാകിയ നാടുവാഴി തന്റെ കന്നുകളെ തിരിച്ച് തന്നാൽ കുണ്ഡോറപ്പന്റെ വലതു ഭാഗത്ത് സ്ഥാനം കൊടുക്കാമെന്ന് പ്രർത്ഥിച്ചു.കാളി അവിടെ സ്ഥനം പിടിച്ചു.അങ്ങിനെ ചാമുണ്ഡിക്ക് കുണ്ഡോറയിൽ സ്ഥാനം ലഭിച്ച് കുണ്ഡോറച്ചാമുണ്ഡി എന്ന പേരു ലഭിച്ചു.
{{തെയ്യം}}
{{കേരളത്തിലെ തനതു കലകൾ}}
 
[[വർഗ്ഗം:കേരളത്തിലെ അനുഷ്ഠാനകലകൾ]]
[[വർഗ്ഗം:തെയ്യം]]
"https://ml.wikipedia.org/wiki/കുണ്ഡോറച്ചാമുണ്ഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്