"അഗ്നാത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: gl:Ágnatos
No edit summary
വരി 15:
ഹനുക്കൾ (jaws) ഇല്ലാത്ത മത്സ്യങ്ങളെയാണ് '''അഗ്നാത്ത''' എന്നു വിളിക്കുന്നത്. ഇവ [[മത്സ്യം|മത്സ്യരൂപമുള്ള]] കശേരുകികളുടെ ആദിമരൂപങ്ങളായി കണക്കാക്കപ്പെടുന്നു. ബാഹ്യഘടനയിലും പരിണാമഘട്ടങ്ങളുടെ സൂചനയിലും ഇവ മറ്റു മത്സ്യവർഗങ്ങളിൽനിന്ന് വിഭിന്നമാണ്. ഇവയ്ക്ക് ശരിക്കുള്ള പല്ലുകൾ കാണാറില്ല.
 
അഗ്നാത്തയിൽ രണ്ടുവിഭാഗം ഉൾപ്പെടുന്നു; അവയിൽ കശേരുകികളിൽവച്ച് ഏറ്റവും പുരാതനജീവികളായ ഒസ്ട്രാക്കോഡേമുകളാണ് (Ostracoderms) ഒന്ന്. പാലിയോസോയിക് മഹാകല്പത്തിലാണ് ഇവ ഉദ്ഭവിച്ചിട്ടുള്ളത്. [[ഡെവോണിയൻ കാലഘട്ടം|ഡെവോണിയൻ മഹാകല്പത്തിലും]] ഇവയെ കാണപ്പെട്ടിരുന്നതായി തെളിവുകളുണ്ട്. ഇന്ന് ഇവ നാമാവശേഷമായിട്ടുണ്ട്. വളരെ ചെറിയ ജീവികളായിരുന്നെങ്കിലും ശല്കങ്ങളും പ്ളേറ്റുകളും കൊണ്ടുള്ള കനത്ത ബാഹ്യകവചം ഇവയ്ക്കുണ്ടായിരുന്നു. അനേകകോടി വർഷങ്ങൾക്കുശേഷമാണ് അഗ്നാത്തയിലെ രണ്ടാംവിഭാഗമായ സൈക്ളോസ്റ്റോമുകൾ (Cyclostomes) ഉദ്ഭവിച്ചത്. സർപ്പമീനിന്റെ ആകൃതിയിലുള്ള ഇവ പരോപജീവികളാണ്. ഒസ്ട്രാക്കോഡേമുകൾക്കുണ്ടായിരുന്ന കനത്ത പുറംചട്ട കാണാറില്ല; ഉപാസ്ഥികളാണുള്ളത്. എങ്കിലും ഒസ്ട്രാക്കോഡേമുകളുമായി ശരീരഘടനയിൽ തികഞ്ഞ സാമ്യം പുലർത്തുന്നു. പെട്രോമിസോൺ (Petromyzon), മിക്സീൻ (Myxene) എന്നിവ ഈ വിഭാഗത്തിൽപെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അഗ്നാത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്