"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
സമകാലികരായ ഒട്ടേറെ സംഗീത പ്രതിഭകളുടെ സ്നേഹാദരം പിടിച്ചുപറ്റാൻ സുബ്ബലക്ഷ്മിക്കു ഭാഗ്യമുണ്ടായി.'വാനമ്പാടിയെന്ന എന്റെ ബഹുമതി ഞാൻ ഇവക്ക് നൽകുന്നു' എന്നാണു എം.എസ്സിനെപ്പറ്റി [[സരോജിനി നായിഡു]] പറഞ്ഞത്.ഹിന്ദുസ്ഥാനി സംഗീതജ്ഞൻ [[ഉസ്താദ്‌ ഗുലാം അലി ഖാൻ]] 'സ്വരലക്ഷ്മി' എന്നാണ്‌ എം എസിനെ വിശേഷിപ്പിച്ചിരുന്നത്‌.കിഷോർ അമോൻകർ ഒരു പടികൂടിക്കടന്ന് 'എട്ടാമത്തെ സ്വരം' എന്ന് അവരെ വിശേഷിപ്പിച്ചു. [[ലതാ മങ്കേഷ്കർ|ലതാ മങ്കേഷ്കർക്ക്‌]] എം എസ്‌ 'തപസ്വനി'യായിരുന്നു. ഹിന്ദുസ്ഥാനി, കർണ്ണാടക സംഗീതവേദികളിൽ എം എസ്‌ എന്നാൽ ഏവരും ബഹുമാനിച്ചിരുന്ന നാമമായിരുന്നു.
 
ഒട്ടേറെ പുരസ്കാരങ്ങളും സുബ്ബലക്ഷ്മിയേത്തേടിയെത്തി. പരമോന്നത ബഹുമതിയായ [[ഭാരത രത്നം]](1998) നൽകി രാഷ്ട്രം അവരെ ആദരിച്ചു<ref>http://india.gov.in/myindia/bharatratna_awards_list1.php</ref>. 1975-ൽ [[പത്മവിഭൂഷൻപത്മവിഭൂഷൺ]], 1974-ൽ [[മാഗ്സസെ അവാർഡ്]]<ref>http://www.rmaf.org.ph/Awardees/Biography/BiographySubbulakshmiMon.htm</ref>,1985-ൽ സ്പിരിറ്റ്‌ ഓഫ് ഫ്രീഡം അവാർഡ്‌ 1988-ൽ കാളിദാസ സമ്മാൻ, 1990-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം എന്നിവ സുബ്ബലക്ഷ്മിയുടെ സംഗീത ജീവിതത്തിലെ പ്രധാനപ്പെട്ട ബഹുമതികളാണ്‌.
 
1997-ൽ ഭർത്താവ്‌ സദാശിവത്തിന്റെ മരണത്തോടെ സുബ്ബലക്ഷ്മി പൊതുവേദികളിൽ പാടുന്നത്‌ അവസാനിപ്പിച്ചു. ഹൃദയത്തിന്റെ ക്രമംതെറ്റിയ പ്രവർത്തനമും ന്യുമോണിയയും മൂലം 2004 [[ഡിസംബർ 11]]-ന്‌ ആ സ്വരരാഗ ഗംഗാപ്രവാഹം നിലച്ചു.<ref>http://www.tamilnation.org/hundredtamils/mssubbulakshmi.htm</ref>
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്