"അംബ്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ക്രി.പി. നാലാം നൂറ്റാണ്ടിൽ (338-397) ജീവിച്ചിരുന്ന മിലാനിലെ മെത്രാനായിരുന്നു '''വിശുദ്ധ അംബ്രോസ്'''. ക്രിസ്തുമതത്തിന്റെ [[ആദ്യകാല സഭാപിതാക്കന്മാർ|ആദ്യകാല സഭാപിതാക്കന്മാർക്കിടയിൽ]] അംബ്രോസിന് വലിയ സ്ഥാനമുണ്ട്. ജനസമ്മർ‍ദ്ദത്തെ തുടർന്ന്, [[ജ്ഞാനസ്നാനം]] സ്വീകരിക്കുന്നതിനു പോലും മുൻപാണ് അംബ്രോസ് മെത്രാനാകാൻ തെരഞ്ഞെടുക്കപ്പെട്ടത്.
 
==റോമൻ ഭരണകൂടവും അംബ്രോസും==
== റോമൻ ഭരണകൂടവുമായുള്ള 'നേർക്കുനേർ' ==
 
യൂറൊപ്യൻയൂറോപ്യൻ രാഷ്ട്രതന്ത്രത്തിന്റെ ചരിത്രം അംബ്രോസിനെ ഉൾപ്പെടുത്തതെ എഴുതുക വയ്യ. ആറ് റോമാ ചക്രവർത്തിമാരുമായി അംദ്ദേഹത്തിന് ഇടപെടേണ്ടി വന്നിട്ടുണ്ട്. [[റോമാ സാമ്രാജ്യം|പടിഞ്ഞാറൻ റോമാ സാമ്രാജ്യം]] ക്ഷയോന്മുഖമായി നിന്ന ആ സമയത്ത്, സാമ്രാജ്യത്തിലെ ഒരു പ്രധാന പട്ടണത്തിന്റെ മെത്രാനെന്ന സ്ഥാനം തന്മയത്തത്തോടെ ഉപയോഗിച്ച അംബ്രോസ്, മതേതര അധികാര സ്ഥാനങ്ങൾക്കുമേൽ ക്രൈസ്തവ സഭക്കുള്ള സ്വാധീനം അനേകം മടങ്ങ് വർദ്ധിപ്പിച്ചു. ഒരവസരത്തിൽ തെസ്സലോനിക്കായിൽ ഒരു ലഹള അടിച്ചമർത്തുന്നതിനിടെ റോമൻ സൈന്യം നടത്തിയ കൂട്ടക്കൊലയിൽ പ്രതിക്ഷേധിച്ച്, അംബ്രോസ് തിയൊഡോസിയസ് ചക്രവർത്തിക്കു [[വിശുദ്ധ കുർബ്ബാന]] നൽകാൻ വിസമ്മതിക്കുക പോലും ചെയ്തു. ചക്രവർത്തിയുടെ പരസ്യമായ മാപ്പു പറയലിൽ ആണ് അതു കലാശിച്ചത്. മതേതര നേതൃത്വവുമായുള്ള സഭയുടെ ബന്ധത്തിൽ അംബ്രോസ് സൃഷ്ടിച്ച ഈ മാതൃകയാണ് യൂറൊപ്പിൽയൂറോപ്പിൽ പിന്നീട് ഏതാണ്ട് ആയിരം കൊല്ലത്തേക്ക് പിന്തുടരപ്പെട്ടത്.
 
== അംബ്രോസും അഗസ്റ്റിനും ==
"https://ml.wikipedia.org/wiki/അംബ്രോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്