"ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 9:
കമ്പനിയുടെ വ്യാപാരപ്രവർത്തനങ്ങൾ നിർത്തലാക്കുകയും കമ്പനിയെ 'സർക്കാർ' പദവിയിലേക്ക് ഉയർത്തുകയും ചെയ്ത 1833-ലെ ചാർട്ടർ ആക്റ്റിനുശേഷം കമ്പനി വ്യക്തമായ ഒരു സംയോജനനയം സ്വീകരിച്ചത് നാട്ടുരാജാക്കന്മാരെ പരിഭ്രാന്തരാക്കി. ഡൽഹൌസി പ്രഭുവായിരുന്നു ഈ നയത്തിന്റെ പ്രധാന പ്രയോക്താവ്; ദത്താപഹാരനയം എന്ന സിദ്ധാന്തമനുസരിച്ച് സത്താറ (1848), നാഗ്പൂർ (1853), ഝാൻസി (1854), സാംബൽപ്പൂർ (1849) എന്നീ രാജ്യങ്ങളെ ഇദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേർത്തു. ഇന്ത്യാക്കാർക്ക് തികച്ചും അന്യമായിരുന്ന ഈ സിദ്ധാന്തമനുസരിച്ച് കമ്പനിയുടെ ആശ്രിതരായ ഹിന്ദുനാട്ടുരാജ്യങ്ങളിൽ അനന്തരാവകാശികളില്ലാത്ത പക്ഷം അവ ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ലയിക്കുന്നതാണ്. ബ്രിട്ടീഷ് സർക്കാർ സൃഷ്ടിച്ചതോ, അതിനുകീഴിൽ നിശ്ചിത വ്യവസ്ഥകളനുസരിച്ച് നിലനിന്നുപോരുന്നതോ ആയ രാജ്യങ്ങളാണ് ആശ്രിതരാജ്യങ്ങൾ എന്നറിയപ്പെട്ടത്. സംരക്ഷിത സംഖ്യരാജ്യങ്ങൾക്കും മുസ്ലിം രാജ്യങ്ങൾക്കും ഈ സിദ്ധാന്തം ബാധകമായിരുന്നില്ല. എന്നാൽ ദത്താപഹരണസിദ്ധാന്തത്തിനുപുറമേ ദുർഭരണത്തിന്റെ പേരിലും
നാട്ടുരാജ്യങ്ങളെ പിടിച്ചെടുക്കാൻ ഡൽഹൌസി തുടങ്ങിയത് മറ്റുള്ളവരെയും മുൾമുനയിൽ നിർത്തി. 'ശിപായി ലഹള' എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച 1857-ലെ കലാപമായിരുന്നു സംയോജനനയത്തെ സംബന്ധിച്ച അവരുടെ ആകുലതകൾക്ക് വിരാമമിട്ടത്. കലാപശേഷം നാട്ടുരാജ്യങ്ങളോടുള്ള ബ്രിട്ടീഷ് നിലപാടിൽവന്ന ദിശാമാറ്റം ഭാവിയെ പ്രതീക്ഷയോടു ഉറ്റുനോക്കാൻ അവരെ പ്രേരിപ്പിച്ചു. ഭൂരിപക്ഷം നാട്ടുരാജാക്കന്മാരും കലാപത്തിൽനിന്നും വിട്ടുനിന്നത് ബ്രിട്ടീഷുകാർ സ്വാഗതം ചെയ്തു. തങ്ങൾക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തടഞ്ഞുനിർത്തിയ പ്രതിരോധം എന്നാണ് കഴ്സൺ നാട്ടുരാജ്യങ്ങളെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ തങ്ങളുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിന് നാട്ടുരാജ്യങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയും എന്ന തിരിച്ചറിവ് പുതിയ നയരൂപീകരണത്തിനു കാരണമായി. ഇന്ത്യാ ഗവൺമെന്റിന്റെ നിയന്ത്രണം കമ്പനിയിൽനിന്നും ബ്രിട്ടീഷ്
ചക്രവർത്തി ഏറ്റെടുത്തശേഷം നടത്തിയ വിളംബരം മറ്റുള്ളവരുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം വിസ്തൃതമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും, നാട്ടുരാജാക്കന്മാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുമെന്നും ഉറപ്പ് നല്കിയിരുന്നു. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ടാ എന്നു വിശേഷിപ്പിക്കപ്പെട്ട വിളംബരം ഈസ്റിന്ത്യാക്കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിലുണ്ടായ കരാറുകളെയും ബന്ധങ്ങളെയും സ്ഥിതീകരിച്ചുസ്ഥിരീകരിച്ചു. നാട്ടുരാജ്യങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുകൂട്ടിച്ചേർക്കുന്ന ഡൽഹൌസിയുടെ നയത്തിനുപകരം അവരെ പ്രത്യേക ഘടകങ്ങളായി നിലനിർത്തുന്ന നയം സ്വീകരിക്കപ്പെട്ടത് 1857-ലെ കലാപത്തോടെയാണ് എന്ന കാരണത്താൽ ഈ കലാപം ഇന്ത്യാചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവിനെ സൂചിപ്പിക്കുന്നു.
ലളിതമായ ഭരണസംവിധാനമാണ് നാട്ടുരാജ്യങ്ങളിൽ നിലനിന്നത്. ഭരണകാര്യങ്ങളിൽ നാട്ടുരാജാക്കന്മാരെ സഹായിക്കാൻ ദിവാനും (മുഖ്യമന്ത്രി) മറ്റു മന്ത്രിമാരുമുണ്ടായിരുന്നു. രാജാവിന്റെ തൊട്ടുതാഴെയായിരുന്നു ദിവാന്റെസ്ഥാനം. ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചശേഷം നാട്ടുരാജ്യങ്ങൾ ഗവർണർ ജനറലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിലായി. എല്ലാ പ്രധാന നാട്ടുരാജ്യങ്ങളിലും പൊളിറ്റിക്കൽ ഡിപ്പാർട്ടുമെന്റ് റസിഡന്റുമാരെ നിയമിച്ചിരുന്നു. (നാട്ടുരാജ്യങ്ങളിലെ ബ്രിട്ടീഷ് പ്രതിനിധികളാണ് റസിഡന്റുമാർ എന്നറിയപ്പെട്ടത്്). തങ്ങളുടെ നിയന്ത്രണങ്ങൾക്കുമേൽ രാഷ്ട്രീയവകുപ്പ് നിയമിക്കുന്ന റസിഡന്റുമാരും പൊളിറ്റിക്കൽ ഏജന്റുമാരുംകൂടിച്ചേർന്ന് അധീശാധികാരം നടപ്പിലാക്കിയതോടെ നാട്ടുരാജാക്കന്മാർ ക്രമേണ പാവ ഭരണകർത്താക്കളായിമാറി. മാത്രമല്ല ബ്രിട്ടീഷ് താത്പര്യങ്ങളുടെ സംരക്ഷകനായ ദിവാന്റെ ഉപദേശമനുസരിച്ചുവേണം രാജാവ് ഭരണം നടത്തേണ്ടത് എന്നതും അലിഖിതനിയമമായി അംഗീകരിക്കപ്പെട്ടിരുന്നു.
ഇന്ത്യയുടെ ഭരണം കമ്പനിയിൽനിന്നും ഏറ്റെടുത്ത ബ്രിട്ടീഷ് രാജാവ് ഇന്ത്യയുടെ പരമാധികാരശക്തിയായി നിലകൊണ്ടശേഷം ബ്രിട്ടീഷ് ഗവൺമെന്റും ഇന്ത്യൻ നാട്ടുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊഷ്മളതയും ദൃഢതയും കൈവന്നു. കലാപകാലത്ത് തങ്ങളെ പിന്തുണച്ചതിന് പ്രത്യുപകാരമായി സംയോജന നയം ഉപേക്ഷിച്ച ബ്രിട്ടീഷ് നടപടി ഇരുപക്ഷവും തമ്മിലുള്ള ദൂരം കുറയ്ക്കുകയും നാട്ടുരാജാക്കന്മാരിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും ഉളവാക്കുകയും ചെയ്തു. മാറിയ സാഹചര്യങ്ങളിൽ ബ്രിട്ടീഷുകാരുടെ വിശ്വസ്ത സഹയാത്രികരായി മാറിയ ഇവർ ഒന്നാം ലോകയുദ്ധത്തിൽ ആളും അർഥവും നല്കിക്കൊണ്ട് ബ്രിട്ടീഷ് യുദ്ധയത്നങ്ങളെ സഹായിച്ചു.