"കലാനിലയം ഡ്രാമാ വിഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Sbhasi (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്�
വരി 4:
[[രക്തരക്ഷസ് (നാടകം|രക്തരക്ഷസ് ]], [[കായംകുളം കൊച്ചുണ്ണി (നാടകം)|കായംകുളം കൊച്ചുണ്ണി]], [[കടമറ്റത്ത്‌ കത്തന്നാർ (നാടകം)|കടമറ്റത്ത്‌ കത്തന്നാർ]], [[നാരദൻ കേരളത്തിൽ]], [[താജ്മഹൽ (നാടകം)|താജ്മഹൽ]] , [[ശ്രീ ഗുരുവായുരപ്പൻ (നാടകം)|ശ്രീ ഗുരുവായുരപ്പൻ]] [[അലാവുദീനും അത്ഭുതവിളക്കും (നാടകം)|അലാവുദീനും അത്ഭുതവിളക്കും]] തുടങ്ങിയ നാടകങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു<ref name=hindu1/>. കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലായിരുന്നു നാടകങ്ങളുടെ അവതരണം. നിമിഷ നേരം കൊണ്ട് കൊടും കാടായി മാറുന്ന കൊട്ടാരവും, കരിങ്കൽ ഗുഹയും, വെള്ളച്ചാട്ടവും, തലയ്ക്ക് മുകളിൽ കൂടി പറന്നു പോകുന്ന വിമാനവും, ചീറി പാഞ്ഞു വരുന്ന കാറും, ഇടി മിന്നലും, മഴയും തുടങ്ങിയ രീതിയിലുള്ള വേറിട്ട അവതരണം അക്കാലത്ത് വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.
 
1979-ൽ പുത്തരിക്കണ്ടം മൈതാനത്ത് അവസാന പ്രദർശനം നടത്തി<ref name=hindu1/>.1980-ൽ കൃഷ്ണൻ നായരുടെ നിര്യാണത്തെ തുടർന്ന് താൽക്കാലികമായി കലാനിലയം നാടകാവതരണം നിർത്തി വെച്ചു<ref name=hindu1/>. പിന്നീട് കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും [[ജഗതി എൻ.കെ. ആചാരി|ജഗതി എൻ.കെ. ആചാരിയുടെ]] മകൻ [[ജഗതി ശ്രീകുമാർ|ജഗതി ശ്രീകുമാറും]] ചേർന്ന് 2003-ൽ വീണ്ടും നാടകവേദിക്ക് [[എറണാകുളം|എറണാകുളത്ത്]] തുടക്കം കുറിച്ചു<ref name=hindu1/>. ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു അവതരണം. 2003 ജൂൺ 23-നാണ് കൊച്ചി നഗരത്തിലെ മണപ്പാട്ടിപ്പറമ്പിൽ ആദ്യ പ്രദർശനം നടത്തിയത്<ref> ദീപിക ദിനപ്പത്രം, 2003 ജൂൺ 24, കൊച്ചി എഡിഷൻ, പേജ് 12, കോളം 1 </ref>. എന്നാൽ 2011-നു ശേഷം നാടക അവതരണം അവസാനിപ്പിക്കുകയാണെന്നു സമിതിയുടെ നടത്തിപ്പുകാരിൽ പ്രമുഖനായ സച്ചിൻ ഭാസി അറിയിച്ചിരുന്നു<ref>[http://www.thesundayindian.com/ml/story/kathanar-and-raktha-rakshass/23/922/ രക്തരക്ഷസ്സും കത്തനാരും അരങ്ങൊഴിയുന്നു, ദ സൺഡേ ഇന്ത്യൻ]</ref>.
 
==അവലംബം==
{{Reflist}}
"https://ml.wikipedia.org/wiki/കലാനിലയം_ഡ്രാമാ_വിഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്