"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
ഒരു വിശ്വാസത്തിന്റെ സ്വീകൃതി നല്ല ഫലങ്ങൾ ഉളവാക്കുന്നെങ്കിൽ വിശ്വാസം സത്യമാണെന്ന സങ്കല്പത്തിലാണ് ജെയിംസ് മതാനുഭവത്തെ വിലയിരുത്തുന്നത്. ദൈവത്തിലും മതത്തിലുമുള്ള വിശ്വാസങ്ങൾ മിക്കവാറും മനുഷ്യർക്ക് സന്തുഷ്ടി ഉളവാക്കുന്നതിനാൽ അവ സത്യമായി കരുതപ്പെടണമെന്ന് അദ്ദേഹം വാദിക്കുന്നു. [[ദൈവം]] സൗകര്യപ്രദമായ ഒരു പരികല്പനയാണെങ്കിൽ ദൈവവിശ്വാസം സത്യമാണെന്നും [[ദൈവം]] യഥാർത്ഥത്തിൽ ഉണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്നും മറ്റും വാദിക്കുന്നത് സന്ദേഹത്തിന്റെ അടിത്തറയിൽ വിശ്വാസം കെട്ടിപ്പടുക്കാനുള്ള വിഫലശ്രമമാണെന്ന് [[ബെർട്രാൻഡ് റസ്സൽ]] വിമർശിച്ചു. മതവിശ്വാസത്തിന്റെ ഈ മട്ടിലുള്ള ന്യായീകരണം മിക്കവാറും വിശ്വാസികളെ തൃപ്തിപ്പെടുത്തുകയില്ല. വിശ്വാസത്തിനു ന്യായീകരണമായി പ്രായോഗികതയെ ഏടുത്തുകാട്ടുന്ന പ്രാഗ്മാറ്റിസ്റ്റുകളുടെ നിലപാടിനെ [[കത്തോലിക്കാ സഭ]] തന്നെ തള്ളിക്കളഞ്ഞ കാര്യം റസ്സൽ എടുത്തു പറയുന്നു. വിശ്വാസികളുടെ ദൈവം പ്രയോജനപ്രദമായ വെറുമൊരു സങ്കല്പമല്ല ഒരു യഥാർത്ഥ ഉണ്മയാണ്.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 817-18)</ref>
 
[[ഇമ്മാനുവേൽ കാന്റ്|ഇമ്മാനുവേൽ കാന്റിനേയും]] [[ഹെൻറി ബേർഗ്‌സൺ|ഹെൻറി ബേർഗ്സണെയും]] പോലെ, ഭൗതികവാദത്തിന്റെ സർവവ്യാപിയായ യന്ത്രസാമഗ്രിയുടെ ആക്രമണത്തിൽ നിന്ന് മതവിശ്വാസത്തെ രക്ഷപെടുത്താൻ ശ്രമിക്കുകയാണ് ജെയിംസും ചെയ്തതെന്ന് [[വിൽ ഡുറാന്റ്]] നിരീക്ഷിക്കുന്നു. "സംസ്കാരശുന്യർക്കു ചേരുന്ന ദർശനം" (Philosophy for Philistines) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ നിലപാടിൽ ഒരു തരം കച്ചവടമിടുക്ക് കാണാമെന്നും ഡുറാന്റെ കരുതി. വ്യക്തിപരമായ പ്രയോജനം സത്യത്തിന്റെ മാനദണ്ഡം ആകുന്നില്ല. സാർവലൗകികവും സനാതനവുമായ പ്രയോജനമാണ് സത്യം എന്നും ഡുറാന്റ് ചൂണ്ടിക്കാട്ടുന്നു.<ref>[[വിൽ ഡുറാന്റ്]], [[ദ സ്റ്റോറി ഓഫ് ഫിലോസഫി|തത്ത്വചിന്തയുടെ കഥ]], പുറങ്ങൾ 388-89)</ref>
 
==അവലംബം==