"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
==നിഗമനങ്ങൾ==
===മതത്തിന്റെ സ്വഭാവങ്ങൾ===
ആത്മീയതയുടേയും മിസ്റ്റിസിസത്തിന്റേയും ലോകത്തിലെ അവകാശവാദങ്ങളേയും നിലപാടുകളേയും ഒട്ടേറെ ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ 19 അദ്ധ്യായങ്ങളിൽ വിശകലനം ചെയ്യുന്ന ജെയിംസ് അടുത്ത അദ്ധ്യായത്തിൽ മതചിന്തയുടെമതചിന്തകളുടെ പൊതുസ്വഭാവമായ മൗലികനിലപാടുകളെ ഇങ്ങനെ സംഗ്രഹിക്കുന്നു<ref>'നിഗമനങ്ങൾ', വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്, അദ്ധ്യായം 20</ref>:-‌
 
*നമുക്കു പരിചയമുള്ള ദൃശ്യലോകത്തിനു പ്രസക്തിയും സമ്പൂർണ്ണതയും ലഭിക്കുന്നത് കൂടുതൽ ആത്മീയമായ ഒരു ബൃഹദ്‌ലോകത്തിന്റെ ഭാഗമെന്ന നിലയിലാണ്.
വരി 59:
 
മതാത്മകതകളുടെ അതിരില്ലാത്ത വൈവിദ്ധ്യത്തിൽ ഖേദിക്കേണ്ടതായി ഒന്നുമില്ലെന്ന് ജെയിംസ് വാദിച്ചു. ഓരോരുത്തരുടേയും മതാനുഭവം അവരുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നാം കലഹസ്വഭാവികളും അസൂയാലുക്കളുമെങ്കിൽ, ആത്മനാശം തന്നെ നമ്മുടെ മതത്തിന്റെ ഒരംശമാകുന്നു. നമ്മുടെ ആത്മാവുകൾ രോഗഗ്രസ്ഥമെങ്കിൽ നമുക്കു ചേരുന്നത് വിമോചനത്തിന്റെ മതമാകുന്നു.
 
===അറിവും അനുഭവവും===
മതപരമായ അറിവ്, മതാനുഭവത്തിനു പകരമാകുന്നില്ല. അതിനാൽ മതശാസ്ത്രം ജീവിക്കുന്ന മതത്തിനു പകരം വയ്ക്കാവുന്നതല്ല. ശാസ്ത്രം വ്യക്തിവീക്ഷണത്തെ തീർത്തും അവഗണിക്കാൻ പ്രവണത കാട്ടുന്നു. ഗുരുത്വം, ചലനം, ആവേഗം, ദിശ എന്നിവയെ ആശ്രയിച്ചുള്ള ഭൗതികനിയമങ്ങൾ മതപ്രതിഭയെ ആകർഷിക്കുന്നില്ല. പ്രതിഭാസങ്ങളുടെ ഗാംഭീര്യ-സൗന്ദര്യങ്ങൾ, പ്രഭാതത്തിന്റേയും മഴവില്ലിന്റെയും പ്രത്യാശ, ഇടിമിന്നലിന്റെ ശബ്ദം, വേനൽമഴയുടെ മൃദുത്വം, നക്ഷത്രങ്ങളുടെ ഉദാത്തത എന്നിവയാണ് ധാർമ്മികമനസ്സിനെ ആകർഷിക്കുന്നത്. ഇവയെ ഒഴിവാക്കിയുള്ള ദർശനം മേശയിൽ ഭക്ഷണം വിളമ്പുന്നതിനു പകരം അതിന്റെ വില എഴുതിയ രസീതു വച്ചു കൊടുക്കുന്നതു പോലെയാകുന്നു.