"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
താഴെപ്പറയുന്നവയെ മതാനുഭവത്തിന്റെ മാനസിക ഫലങ്ങളായി ജെയിംസ് കണക്കാക്കി:-
 
*ജീവിതത്തെ പോഷിപ്പിക്കുന്ന ഒരു നവോത്സാഹം. ; ആത്മാർത്ഥതയും ധീരതയും കലർന്ന ഒരു കവിമനസ്സ് അതു നൽകുന്നു.
 
*അവനവനെ സംബന്ധിച്ച് സുരക്ഷയുടേയും ശാന്തിയുടേയും ഉറപ്പുകളും മറ്റുള്ളവർക്കു നേരേ പ്രേമഭാവത്തിന്റെ കവിഞ്ഞൊഴുക്കും.
 
മതാനുഭവത്തിലെമതാനുഭവങ്ങളുടെ കണക്കാറ്റഅതിരില്ലാത്ത വൈവിദ്ധ്യത്തിൽ ഖേദകരമായി ഒന്നുമില്ലെന്ന് ജെയിംസ് വാദിച്ചു. ഓരോരുത്തരുടേയും മതാനുഭവം അവരുടെ ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. നാം കലഹസ്വഭാവികളും അസൂയാലുക്കളുമെങ്കിൽ, ആത്മനാശം തന്നെ നമ്മുടെ മതത്തിന്റെ ഒരംശമാകുന്നു. നമ്മുടെ ആത്മാവുകൾ രോഗഗ്രസ്ഥമെങ്കിൽ നമുക്കു ചേരുന്നത് വിമോചനത്തിന്റെ മതമാകുന്നു.
 
മതപരമായ അറിവ്, മതാനുഭവത്തിനു പകരമാകുന്നില്ല. അതിനാൽ മതശാസ്ത്രം ജീവിക്കുന്ന മതത്തിനു പകരമല്ലപകരം വയ്ക്കാവുന്നതല്ല. ശാസ്ത്രം വ്യക്തിയുടെ വീക്ഷണത്തെവ്യക്തിവീക്ഷണത്തെ തീർത്തും അവഗണിക്കാൻ പ്രവണത കാട്ടുന്നു. ഗുരുത്വം, ചലനം, ആവേഗം, ദിശ എന്നിവയെ ആശ്രയിച്ചുള്ള ഭൗതികനിയമങ്ങൾ മതപ്രതിഭയെ ആകർഷിക്കുന്നില്ല. പ്രതിഭാസങ്ങളുടെ ഗാംഭീര്യസൗന്ദര്യങ്ങൾഗാംഭീര്യ-സൗന്ദര്യങ്ങൾ, പ്രഭാതത്തിന്റേയും, മഴവില്ലിന്റെയും പ്രത്യാശ, ഇടിമിന്നലിന്റെ ശബ്ദം, വേനൽമഴയുടെ മൃദുത്വം, നക്ഷത്രങ്ങളുടെ ഉദാത്തത എന്നിവയാണ് ധാർമ്മികമനസ്സിനെ ആകർഷിക്കുന്നത്. ഇവയെ ഒഴിവാക്കിയുള്ള ദർശനം മേശയിൽ ഭക്ഷണം വിളമ്പുന്നതിനു പകരം അതിന്റെ വില എഴുതിയ രസീതു വച്ചു കൊടുക്കുന്നതു പോലെയാണ്പോലെയാകുന്നു.
 
ഒരുതരം അസ്വസ്ഥതയും നമ്മുടെ നിലയിൽ പന്തികേടുണ്ടെന്ന തോന്നലും, ഉന്നതങ്ങളുമായി സ്ഥാപിക്കാനാകുന്ന ബന്ധം നമ്മെ രക്ഷപെടുത്തുന്നു എന്ന പരിഹാരബോധവും എല്ലാവിധ മതവിശ്വാസങ്ങളുടേയും പൊതുസ്വഭാവമാണെന്നു ജെയിംസ് കരുതി. ഈ തോന്നൽ വസ്തുനിഷ്ഠമാണോ എന്ന ചോദ്യം ഉന്നയിക്കുന്ന ഗ്രത്ഥകാരൻ, ധാർമ്മികതയുടെ 'ഇങ്ങേയറ്റം'(hither side) നമ്മുടെ ബോധജീവിതത്തിന്റെ അബോധപരമായ തുടർച്ചയാകാം. ധാർമ്മികമനുഷ്യൻ ബാഹ്യശക്തിയുടെ പരിപാലനയിൽ ജീവിക്കുന്നു എന്ന ദൈവശാസ്ത്രജ്ഞന്മാരുടെ അവകാശവാദം അങ്ങനെ സ്ഥാപിതമാകുന്നു.
 
ദൈവികതയുടെ പരമാർത്ഥത എന്തായിരുന്നാലും വിശ്വാസത്തിന്റേയും പ്രാർത്ഥനയുടേയും അവസ്ഥകളിൽ യഥാർത്ഥമായി സംഭവിക്കുന്ന ആത്മീയോർജ്ജത്തിന്റെ ഒഴുക്കല്ലാതെ മറ്റൊന്നും തനിക്കുറപ്പില്ലെന്ന് ഗ്രന്ഥകാരൻ പറയുന്നു. പ്രപഞ്ചത്തിന്റെ ആ ഉദാത്തവശത്തെ വേണമെങ്കിൽ ദൈവം എന്നു വിളിക്കാം.
 
==നിർദ്ദേശങ്ങൾ==