"വില്യം ജെയിംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 113:
മതത്തെ സംബന്ധിച്ച തത്ത്വചിന്തയിൽ ജെയിംസിന്റെ സംഭാവന ശ്രദ്ധേയമാണ്. ഭൗതികവാദവും എല്ലാം മുന്നേനിശ്ചയിച്ചു നിയന്ത്രിക്കുന്ന സർവശക്തനായ ഏകദൈവത്തിലുള്ള വിശ്വാസവും ഒരുപോലെ അസ്വീകാര്യമായി അദ്ദേഹം കരുതി. ദൈവികബഹുതയുടെ ആസ്തിക്യവാദത്തെയാണ് അദ്ദേഹം പിന്തുണച്ചത്. ജെയിംസിന്റെ ദൈവം അനന്തശക്തിമാനല്ല, പരിധികളുള്ളവനാണ്. നാം ജീവിക്കുന്ന കുഴഞ്ഞുമറിഞ്ഞ ലോകം, ഏകദൈവത്തിന്റെ കേന്ദ്രീകൃതമായ ഇച്ഛയിൽ രൂപമെടുത്തതാണെന്നു വിശ്വസിക്കുക അദ്ദേഹത്തിന് അസാദ്ധ്യമായി തോന്നി. വൈരുദ്ധ്യങ്ങളും വിഭജനങ്ങളും നിറഞ്ഞ ലോകത്തിന് ഏകദൈവവിശ്വാസത്തേക്കാൾ ചേരുന്നത് ബഹുദൈവവിശ്വാസമാണെന്നു തിരിച്ചറിഞ്ഞ നമ്മുടെ പൂർവികർ ഒരു പക്ഷേ നമ്മേക്കാൾ ബുദ്ധിമാന്മാരായിരുന്നു. ഇക്കാര്യത്തിൽ തത്ത്വജ്ഞാനികൾക്ക് തെറ്റുപറ്റിയിരിക്കുന്നു. എല്ലാക്കാലത്തേയും പോലെ ഇന്നും, സാധാരണജനങ്ങളുടെ വിശ്വാസം ദൈവികബഹുതയുടേതാണ്. തത്ത്വജ്ഞാനികളെ വഴിതെറ്റിച്ചത്, അവരുടെ സത്യകാംക്ഷയല്ല, ഇല്ലാത്ത ഏകതയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്. ഏകദൈവവിശ്വാസത്തിന്റെ ലോകം, മനുഷ്യനെ സംബന്ധിച്ചടുത്തോളം മൃതലോകമാണ്. ആ ലോകത്തിൽ പൂർവനിശ്ചിതമായ കർമ്മങ്ങൾ ചെയ്തു വയ്ക്കാൻ വിധിക്കപ്പെട്ട കരുക്കൾ മാത്രമാകുന്നു മനുഷ്യർ. അവിടെ നാം എത്രയൊക്കെ കണ്ണീരൊഴുക്കിയാലും, നിത്യലിഖിതത്തിലെ ഒരു വചനം പോലും മാറാൻ പോകുന്നില്ല. ബഹുദൈവവിശ്വാസത്തിന്റെ ലോകത്തിലാകട്ടെ സ്വന്തമായി എന്തൊക്കെയോ എഴുതിച്ചേർക്കാൻ നമുക്കും കഴിയുന്നു. ദൈവികബഹുത്വത്തിനും അതുനൽകുന്ന മനുഷ്യസ്വാതന്ത്ര്യത്തിനും തെളിവുകളില്ല എന്നു വരാം. എന്നാൽ അവയുടെ എതിർ നിലപാടുകളുടെ സ്ഥിതിയും അതുതന്നെയാണ്. തെളിവുകൾ സന്ദിഗ്ദ്ധമാവുമ്പോൾ, നമ്മുടെ നിലനില്പിന്റേയും ധാർമ്മികതയുടേയും പരിഗണനകളാണ് തീരുമാനത്തിന് അടിസ്ഥാനമാകേണ്ടത്.<ref name = "durant"/>
 
എഡിൻബറോ സർവകലാശാലയിൽ 1901-02-ൽ ചെയ്ത ഗിഫോർഡ് പ്രഭാഷണ പരമ്പരയിൽ ജെയിംസ്, മതാനുഭവത്തിന്റെ വൈവിദ്ധ്യത്തെ ഒരു കലാകാരന്റെ സംവേദനത്തോടെ വിശകലനം ചെയ്തു. ആ പ്രഭാഷണത്തെ ആശ്രയിച്ച് പിന്നീട് പ്രസിദ്ധീകരിച്ച "[[വെറൈറ്റീസ് ഒഫ്ഓഫ് റിലിജസ് എക്സ്പീരിയൻസ് |മതാനുഭവത്തിന്റെ തരഭേദങ്ങൾ]]" (The Varieties of Religious Experience) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം, മതപരമായ അനുഭവങ്ങളെ തന്റെ പ്രായോഗികതാദർശനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി. ഇക്കാര്യത്തിൽ അദ്ദേഹം മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങളിൽ ചിലത് താഴെപ്പറയുന്നവയാണ്:
 
*മതത്തിന്റെ പഠനം വ്യവസ്ഥാപിത മതങ്ങളെയല്ല, മതപരമായ പ്രതിഭയെയാണ് (religious genius) കേന്ദ്രവിഷയമാക്കേണ്ടത്—കാരണം മതപ്രതിഭയുടെ സാമൂഹ്യരംഗത്തെ പിന്തുടർച്ച മാത്രമേ മതസ്ഥാപനങ്ങൾക്ക് അവകാശപ്പെടാനുള്ളു.
"https://ml.wikipedia.org/wiki/വില്യം_ജെയിംസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്