"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
|
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രരംഗത്തെ]] പ്രശസ്തനായ അഭിനേതാവായിരുന്നു '''ഭരത് ഗോപി''' എന്ന വി. ഗോപിനാഥൻ‌ നായർ (ജനനം: 1936 [[നവംബർ 8]]; മരണം:[[2008]] [[ജനുവരി 29]]). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ദേശീയതലത്തിൽ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ '''കൊടിയേറ്റം ഗോപി''' എന്നും അദ്ദേഹം അറിയപ്പെടാറുണ്ട്. കഷണ്ടിയുണ്ടായിരുന്നതുകൊണ്ട് യുവാക്കൾക്കിടയിൽ ഇദ്ദേഹം '''പെട്ടഗോപി''' എന്നാണ് അറിയപ്പെട്ടിരുന്നത്.
 
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയൻ‌കീഴ്]] എന്ന സ്ഥലത്താണ് [[1936]] നവംബർ എട്ടിനു ഗോപി ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥനാമം വി. ഗോപിനാഥൻ നായർ എന്നായിരുന്നു. ഗോപി അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത [[സ്വയംവരം]] ([[1972]]) ആയിരുന്നു. ആഘട്ട്, സടക്ക് സേ ഉഠാ ആദ്മി എന്നീ ഹിന്ദി ചലച്ചിത്രങ്ങളിലും ഗോപി അഭിനയിച്ചിട്ടുണ്ട്. ഒരു ചലച്ചിത്ര സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. അദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് [[1991]]-ൽ ലഭിച്ചു. തന്റെ അഭിനയജീവിതത്തിന്റെ ഉന്നതങ്ങളിൽ നിൽക്കുമ്പോൾ [[1986]]-ൽ ഗോപി ഒരു പക്ഷാഘാതം വന്ന് തളർന്നുപോയി. [[1991]]-ൽ അദ്ദേഹത്തിന് [[പത്മശ്രീ]] ബഹുമതി ലഭിച്ചു. പല പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അഭിനയം അനുഭവം എന്ന പുസ്തകം അദ്ദേഹം രചിച്ചു. ചലച്ചിത്രത്തെ കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം ഈ പുസ്തകത്തിനു ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും നല്ല അഭിനേതാക്കളിൽ ഒരാളായി ഗോപി കണക്കാക്കപ്പെടുന്നു.{{തെളിവ്}}
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്