"അക്‌ബർ കക്കട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,498 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ഗൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ് സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്.
- ''ഓ എൻ വി കുറുപ്പ് ''
 
* കഥയെഴുത്തുകാരന് നോവെലെഴുത്തുകാരനെപ്പോലെ കഥാപാത്രത്തെ വളർത്തിയെടുക്കാൻ സമയമില്ലെന്നും അതിനാൽ വളർന്ന കഥാപാത്രത്തെയാണ് അയാൾ എപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ഒരു വാദമുണ്ട്. കഥാകാരനും തനിക്കനുവദിച്ചുകിട്ടിയ പരിമിതമായ ഭൂമികയ്ക്കകത്തു തന്നെ കഥാപാത്രത്തെ വളർത്താൻ സാധിക്കും. ശ്രദ്ധിച്ചാൽ .. കക്കട്ടിലിന്റെ ‘ ഇന്നു നമുക്കു റഷീദയെക്കുറിച്ചു ചിന്തിക്കാം’ എന്ന കഥയിലെ റഷീദ ഒരു കൂസലില്ലാത്ത കുസൃതി കുടുക്കയാണല്ലോ. സ്കൂളിൽ പഠിക്കുന്ന കാലത്തും അവൾ അങ്ങനെയായിരുന്നു. അവളുടെ മാസ്റ്ററെ സിനിമാതിയേറ്ററിലെ ക്യൂവിൽ കണ്ടപ്പോൾ ടിക്കറ്റെടുത്തു കൊടുക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുക്കുന്നതുവരെ അവൾ അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ കൌണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റുമായി മടങ്ങി വന്ന് ‘മാഷ് പോയിക്കാണ്’ എന്നു പറഞ്ഞ് ആ ടിക്കറ്റ് ഏൽ‌പ്പിച്ച ശേഷം അതേ കൂസലില്ലായ്മയോടെ നടന്നു പോകുമ്പോൾ റഷീദയ്ക്ക് എന്തൊരു വളർച്ചയാണുണ്ടായത്.
... കക്കട്ടിലിന്റെ ഓരോ മാഷും ഓരോ തരമാണ്. ഏകരൂപത സംഭവിച്ചിട്ടില്ല എന്നത് വലിയൊരു നേട്ടം തന്നെ.
- ''എസ്. ഗുപ്തൻ നായർ''
 
== അവലംബം ==
73

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1291815" എന്ന താളിൽനിന്ന് ശേഖരിച്ചത്