"വെറൈറ്റീസ് ഓഫ് റിലിജസ് എക്സ്പീരിയൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ഒരു വസ്തുവിന്റെയോ ആശയത്തിന്റെയോ ഉത്ഭവത്തെപ്പറ്റിയുള്ള അറിവ്, അതിന്റെ മൂല്യത്തിന്റെ വിലയിരുത്തലിൽ പ്രസക്തമല്ലെന്ന് ജെയിംസ് വിശ്വസിച്ചു. ഉല്പത്തിയുടെ ശാസ്ത്രീയവിശകലനത്തെ ആശ്രയിച്ചുള്ള "അസ്തിത്വപരമായ വിലയിരുത്തൽ" മൂല്യവുമായി ബന്ധമില്ലാത്തതാണെന്ന് അദ്ദേഹം കരുതി.
 
ഇതിനുദാഹരണമായി ജെയിംസ്, ക്വാക്കർ മതത്തേയും അതിന്റെ സ്ഥാപകനായ ജോർജ്ജ് ഫോക്സിനേയും എടുത്തു കാട്ടി. ഫോക്സ് 'സ്കിസോഫ്രീനിയ' രോഗി ആയിരുന്നു എന്നതിനു തെളിവുകൾ ഉള്ളതിനാൽ, ജെയിംസിന്റെ പ്രതിയോഗികളായ ശാസ്ത്രജ്ഞന്മാർ പലരും ക്വാക്കർ മതത്തെ സമ്പൂർണ്ണമായും തള്ളിപ്പറഞ്ഞിരുന്നു. ഈ നിലപാടിനെ 'വൈദ്യഭൗതികവാദം' (മെഡിക്കൽ മറ്റീരിയലിസം) എന്നു പരിഹസിച്ച ജെയിംസ്, ഫോക്സിന്റെ മതസങ്കല്പങ്ങളുടെ ഉത്ഭവത്തെക്കുറിച്ചുള്ള അറിവ്, ക്വാക്കർ മതത്തിന്റെ മൂല്യം അംഗീകരിക്കുന്നതിനു തടസ്സമാകരുതെന്നു വാദിച്ചു. അങ്ങനെ ചെയ്യുന്നത്, [[നവോത്ഥാന കാലം‌|നവോത്ഥാനകാലത്തെ]] ചിത്രകാരൻ എൽ ഗ്രെക്കോയ്ക്ക്, 'അസ്റ്റിഗ്മാറ്റിസം' എന്ന കാഴ്ചാവൈകല്യം ഉണ്ടായിരുന്നു എന്ന വൈദ്യശാസ്ത്രപരമായ വസ്തുതയുടെ പേരിൽ, അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ മുഴുവൻ തള്ളിക്കളയുന്നതു പോലെയാകുമെന്ന് അദ്ദേഹം കരുതി.
 
ആത്മീയതയുടെ ലോകത്തിലെ വലിയ മനുഷ്യരെ നിസ്സാരമായി വിലയിരുത്തുന്ന ശാസ്ത്രത്തെ ജെയിംസ്, ശാസ്ത്രഭാഷ തന്നെ അനുകരിച്ച് ഇങ്ങനെ വിമർശിക്കുന്നു:
 
{{Cquote|"ദമാസ്കസ്-വഴിയിലെ" ദർശനം, അപസ്മാരരോഗിയ്ക്ക് തലച്ചോറിൽ ഓക്സിപിറ്റൽ കോർട്ടക്സിലെ വൃണത്തിൽ നിന്നുണ്ടായ നീരിറിക്കം ആയിരുന്നെന്നു വാദിച്ച് 'വൈദ്യഭൗതികവാദം' [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനെ]] എഴുതി തള്ളുന്നു. [[ആവിലായിലെ ത്രേസ്യാ|ആവിലായിലെ ത്രേസ്യായെ]] അത് ഹിസ്റ്റീരിയാബാധിതയായും, [[അസ്സീസിയിലെ ഫ്രാൻസിസ്|അസ്സീസിയിലെ ഫ്രാൻസിസിനെ]] പാരമ്പര്യമായി അപക്ഷയം പകരുന്നു കിട്ടിയവനായും വിലയിരുത്തുന്നു.}}
 
 
തന്റെ ശ്രോതാക്കൾക്കിടയിലെ നിരീശ്വരവാദികളോട് ജെയിംസ്, അവരുടെ ഈശ്വരനിഷേധം കരളിന്റെ പ്രവർത്തനത്തിലുള്ള തകരാറിന്റെ ഫലമാകാം എന്നു ഫലിതം പറഞ്ഞു.<ref>The Varieties of Religious Experience(പ്രസാധകർ: ദ മോഡേൺ ലൈബ്രറി, ന്യൂ യോർക്ക്)(പുറം 15)</ref> മതത്തിന്റെ ഉത്പത്തി അബദ്ധങ്ങളിലും, അടിസ്ഥാനരാഹിത്യങ്ങളിലും, ഒരു പക്ഷേ ഭ്രാന്തിൽ തന്നെയും ആണെന്നും അതിനാൽ ശാസ്ത്രത്തിനു മതത്തേക്കാൾ മേന്മയുണ്ടെന്നും ഉള്ള വാദം, ചരിത്രപരമോ ജ്ഞാനശാസ്ത്രപരമോ ആയ വീക്ഷണങ്ങളിൽ ആകർഷകമായേക്കാമെങ്കിലും മതത്തിന്റെ മൂല്യനിർണ്ണയത്തിൽ അതിനു പ്രസക്തിയില്ല.