"ഡിജിറ്റൽ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ലൈബ്രറി. കംപ്യൂട്ടറുകളിൽ സംഭരിക്കപ്പെടുന്ന വിവരം നെറ്റ് വർക്കുകൾവഴി ഉപഭോക്താവിനു ലഭിക്കുന്ന സംവിധാനമാണിത്. വിവരസാങ്കേതികവിദ്യാരംഗത്തെ അഭൂതപൂർവമായ നേട്ടങ്ങളുടെ ഫലമായാണ് ഡിജിറ്റൽ ലൈബ്രറി എന്ന സങ്കല്പം യാഥാർഥ്യമായിത്തീർന്നത്. വരും തലമുറയ്ക്കുവേണ്ടി വിവരങ്ങൾ അച്ചടിച്ചു സൂക്ഷിക്കുന്ന പഴയ സമ്പ്രദായത്തിൽ നിന്നും വ്യത്യസ്തമായി വിവിധ രീതിയിലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിൽ ശേഖരിച്ചു സൂക്ഷിക്കേണ്ട വിവരങ്ങൾ സഞ്ചയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. ഇതിനായി സ്റ്റോറേജ് ഏരിയ നെറ്റ് വർക്ക് (SAN), നെറ്റ് വർക്ക് സ്റ്റോറേജ് യൂണിറ്റുകൾ (NSU) തുടങ്ങിയ ഡേറ്റാ സംഭരണ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നു. ഒട്ടേറെ വിവരങ്ങൾ ഇലക്ട്രോണിക് ശേഖര മാധ്യമങ്ങളിൽ സൂക്ഷിച്ച് സംഭരിക്കാനും ആവശ്യമുള്ളപ്പോൾ യഥോചിതം വളരെ വേഗം വിതരണം ചെയ്യാനും ഈ സംവിധാനം അത്യന്തം പ്രയോജനപ്രദമാണ്.
==ചരിത്രം==
സാമ്പ്രദായികരീതിയിലുള്ള ഗ്രന്ഥശാലകൾക്കുപകരം ആധുനിക സജ്ജീകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചു പ്രാവർത്തികമാക്കാവുന്ന ഒരു ലൈബ്രറി സംവിധാനത്തെക്കുറിച്ച് ആദ്യമായി പരാമർശിച്ചു കാണുന്നത് 'സയൻസ് ഫിക്ഷൻ' എന്ന പേരിലറിയപ്പെടുന്ന ശാസ്ത്ര നോവലുകളിലാണ്. വി. ബുഷ് ('അസ് വി മെ തിങ്ക്', ദി അത് ലാന്റിക് മന്ത്ലി, 176 (1), പേ. 101-8, 1945), ജെ. സി. ആർ. ലിക്ക്ലിഡെർ ('ലൈബ്രറീസ് ഒഫ് ദ് ഫ്യൂച്ചെർ', കേംബ്രിഡ്ജ് (മസാച്യുസെറ്റ്സ്), എം.ഐ.ടി. പ്രസ്, 1965) തുടങ്ങിയവർ [[ഹൈപ്പെർടെക്സ്റ്റ്]] (hypertext), [[ഹൈപ്പെർലിങ്ക്]] (hyperlink), [[നെറ്റ് വർക്കിങ്]] എന്നിവ ഉപയോഗിച്ച് ക്രമീകരിക്കുന്ന വിവരം യഥാസൗകര്യം ഉപയോക്താവിന് ലഭ്യമാക്കാനുള്ള സംവിധാനത്തിന്റെ പ്രയോജനം മനസ്സിലാക്കി, അത്തരത്തിലൊരു ക്രമീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലേഖനങ്ങൾ 1960-കളിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ഇതിനെത്തുടർന്ന് 1970-ൽ യു. എസ്സിലെ [[ഇല്ലിനോയി സർവകലാശാല|ഇല്ലിനോയി സർവകലാശാലയിലെ]] മൈക്കെൽ [[മിച്ചെൽ ഹർട്ട്]] ആണ് പ്രഥമ ഡിജിറ്റൽ ലൈബ്രറിക്ക് രൂപം നൽകിയത്.
 
1970-കളിൽ പേഴ്സണൽ കംപ്യൂട്ടറുകളുടെ ആവിർഭാവത്തിനു മുൻപ് ടൈംഷെയറിങ് രീതിയിൽ മെയിൻഫ്രെയിം കംപ്യൂട്ടറുകളിലാണ് ഉപയോക്താക്കൾ തങ്ങൾക്കാവശ്യമുള്ള പ്രോഗ്രാമുകൾ പ്രക്രിയാവിധേയം (processing) ആക്കിയിരുന്നത്. ഓരോ ഉപയോക്താവിനും നിജപ്പെടുത്തുന്ന സമയം നിശ്ചിത തുക മുടക്കി ഉപയോഗിക്കാവുന്ന രീതിയിലായിരുന്നു ടൈംഷെയറിങ് പ്രാവർത്തികമാക്കിയിരുന്നത്. ഇത്തരം സാഹചര്യത്തിലാണ് ഇല്ലിനോയി സർവകലാശാലയുടെ സഹായസഹകരണങ്ങളോടെ ലോകത്തിലെ പ്രഥമ ഡിജിറ്റൽ ലൈബ്രറിക്ക് ഹർട്ട് 1971-ൽ രൂപം നൽകിയത്. ഇദ്ദേഹം ടൈപ്പ് ചെയ്തു രൂപം നൽകിയ ആദ്യത്തെ ഇലക്ട്രോണിക് പുസ്തകമാണ് ദി യു. എസ്. ഡിക്ളറേഷൻ ഒഫ് ഇൻഡിപ്പെൻഡെൻസ്. ഈ സംരംഭത്തിന് '[[പ്രോജക്റ്റ് ഗുട്ടെൻബെർഗ്]]' എന്ന പേരും നൽകുകയുണ്ടായി. 6,000-ലേറെ പുസ്തകങ്ങളുടെ ഇലക്ട്രോണിക് പതിപ്പുകൾ ഗുട്ടൻബെർഗ് ഡിജിറ്റൽ ലൈബ്രറി ആവശ്യക്കാർക്ക് ഇന്റർനെറ്റിലൂടെ ഇപ്പോൾ (2003-ൽ) ലഭ്യമാക്കുന്നുണ്ട്. 1992-ൽ യാദൃച്ഛികമായി രൂപംകൊണ്ട ഒരാശയമാണ് '[[ജേർണൽ സ്റ്റോറേജ് പ്രോജക്റ്റ്]]' എന്ന പേരിലറിയപ്പെടുന്ന [[JSTOR ഡിജിറ്റൽ ലൈബ്രറി]]. മെലെൻ ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ 1995-ൽ മിഷിഗൻ സർവകലാശാലയിൽ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കൂന്ന രീതിയിൽ JSTOR സ്ഥാപിക്കപ്പെട്ടു. 1991-93 കാലയളവിൽ 'ഡിജിറ്റൽ ലൈബ്രറി' എന്ന സംജ്ഞയ്ക്കു വേണ്ടത്ര അംഗീകാരവും ലഭിച്ചു. തുടർന്ന് പൊതുആവശ്യങ്ങൾക്കായുള്ള ലൈബ്രറികൾ, ഡേറ്റാബേസുകൾ, നെറ്റ് വർക്കുകൾ എന്നിവയ്ക്ക് സഹായമെന്നോണം യു.എസ്. ഫെഡറൽ സംസ്ഥാനങ്ങളെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിരവധി ഇലക്ട്രോണിക് ലൈബ്രറികൾ സ്ഥാപിക്കാനായി. 1993-ൽ യു. എസ്സിൽ ഇലക്ട്രോണിക് ലൈബ്രറി നിയമം (.626) പാസാക്കപ്പെട്ടു.
 
1994-ൽ യു. എസ്സിൽ ഡിജിറ്റൽ ലൈബ്രറി പ്രോഗ്രാമിന് തുടക്കം കുറിച്ചു. 60 ദശലക്ഷം ഡോളർ നീക്കിവയ്ക്കപ്പെട്ട പ്രസ്തുത പദ്ധതിയിലൂടെ കോൺഗ്രസ് ലൈബ്രറിയിലെ 200 ഗ്രന്ഥശേഖരങ്ങളേയും (ഏകദേശം അഞ്ച് ദശലക്ഷം ഇനങ്ങൾ) 2000-മാണ്ടോടെ ഡിജിറ്റൽ രൂപത്തിലാക്കാൻ ലക്ഷ്യമിട്ടു. ഇതേവർഷം തന്നെ യു. എസ്സിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ, ഡർപ (ഡിഫൻസ് അഡ്വാൻസ്ഡ് റീസേർച്ച് പ്രോജക്റ്റ്സ് ഏജൻസി), നാസാ എന്നീ സംഘടനങ്ങളുടെ സഹകരണത്തോടെ 'ഡിജിറ്റൽ ലൈബ്രറീസ് ഇനിഷ്യേറ്റീവ്' (DLI) എന്ന ചതുർവത്സര പദ്ധതിക്ക് രൂപംനൽകി. കാർനീഗി മെലൺ സർവകലാശാലയിലെ ഡിജിറ്റൽ വിഡിയൊ ലൈബ്രറി, ഇല്ലിനോയി സർവകലാശാലയിലെ എൻജിനീയറിങ് ശാസ്ത്രങ്ങൾക്ക് മുൻഗണന നൽകുന്ന ഡിജിറ്റൽ ലൈബ്രറി, മിഷിഗൻ സർവകലാശാലയിലെ ഭൗമശാസ്ത്രത്തിനും ബഹിരാകാശശാസ്ത്രത്തിനും പ്രാധാന്യം നൽകുന്ന ഡിജിറ്റൽ ലൈബ്രറി എന്നിവയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് യു. എസ്സിലെ ഗ്രന്ഥശാലകൾ, വാർത്താവിനിമയ കോർപ്പറേഷനുകൾ, പുസ്തക പ്രസാധകർ, സർവകലാശാലകൾ എന്നിവ ചേർന്ന് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങൾക്ക് ഇതു വഴിയൊരുക്കി.
 
ഇതിന്റെ ഒന്നാം ഘട്ടത്തിൽ (1994-98) വ്യത്യസ്ത മേഖലകളിലായി ആറ് പ്രധാന സർവകലാശാലാ പദ്ധതികൾക്കു തുടക്കമിട്ടു. സാങ്കേതികവിദ്യ മെച്ചപ്പെടുന്നതോടൊപ്പം ഹ്യൂമാനിറ്റീസ്, ആർട്ട്സ് എന്നിവയിലും വികസന ലക്ഷ്യത്തിനായി ഡിജിറ്റൽ ലൈബ്രറികളുടെ സംവിധാന ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ഡിജിറ്റൽ ലൈബ്രറിയുടെ രണ്ടാം ഘട്ട വികസനം (1998-)സാങ്കേതികവിദ്യയെ അപേക്ഷിച്ച് 'ഇൻഫർമേഷൻ ലൈഫ് സൈക്കിളി'ലെ ഗവേഷണത്തിനാണ് പ്രാധാന്യം നൽകിയത്. ക്രമേണ യു. കെ., ഫ്രാൻസ്, ജർമനി, സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ഡിജിറ്റൽ ലൈബ്രറികൾ വ്യാപകമാകാൻ തുടങ്ങി.
 
==നിർമാണം==
ഒപ്റ്റിക്കൽ സ്കാനർ, ഡിജിറ്റൈസർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വഴി പുസ്തകങ്ങൾ, ജേർണലുകൾ, ഇതര മാധ്യമങ്ങളിലെ വിവരങ്ങൾ, ചിത്രങ്ങൾ, അൽഗോരിഥങ്ങൾ, കംപ്യൂട്ടർ പ്രോഗ്രാമുകൾ, തൽസമയ ഡേറ്റകൾ എന്നിവയെല്ലാം ഡിജിറ്റൽ രൂപത്തിലേക്ക് പരിവർത്തനം ചെയ്ത് അനുയോജ്യമായ SAN,NSU മാധ്യമങ്ങളിൽ സംഭരിച്ചുവയ്ക്കപ്പെടുന്നു. ഒരിക്കൽ ക്രമീകരിക്കപ്പെട്ട ഡിജിറ്റൽ ഡോക്കുമെന്റിലെ ഉള്ളടക്കത്തെ ഉപയോക്താവിന് ഏതു രീതിയിലും ക്രമീകരിച്ച് പ്രദർശിപ്പിച്ച് വായിക്കാനാവും. ഇലക്ട്രോണിക് ബുക്കിലെ വിവരങ്ങൾ പുസ്തകത്തിലെ പേജ് രൂപത്തിൽ മോണിറ്റർ സ്ക്രീനിൽ പ്രദർശിപ്പിക്കാനും അവയെ കംപ്യൂട്ടറിലെ ഫയൽ ആയി രൂപാന്തരപ്പെടുത്തി ഉപയോക്താവിന് ഡോക്കുമെന്റ് മാതൃകയിൽ ലഭ്യമാക്കാനും ഇതു സഹായകമാകുന്നു. പഴയ ഡോക്കുമെന്റിനെ എഡിറ്റു ചെയ്ത് പുതിയവ തയ്യാറാക്കാനും നിശ്ചിത കീവേഡ് (keyword) കണ്ടുപിടിക്കാനുള്ള സേർച്ചിങ് നടത്താനും ഫയൽ രീതിയിലുള്ള പ്രവർത്തനം ആവശ്യമാണ്. ഡോക്കുമെന്റിലെ നിശ്ചിത പദങ്ങളുടേയും ഭാഗങ്ങളുടേയും വിശദീകരണത്തിനായി ഉപയോക്താവിന്റെ ശ്രദ്ധയെ ഡോക്കുമെന്റിൽ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കോ മറ്റൊരു ഡോക്കുമെന്റിലേക്കോ തിരിച്ചുവിടാനായി ഹൈപ്പെർടെക്സ്റ്റ്, ഹൈപ്പെർലിങ്ക് സങ്കേതങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ലൈബ്രറി" എന്ന താളിൽനിന്ന് ശേഖരിച്ചത്