"പരീശന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
വിട്ടുവീഴ്ചയില്ലാത്ത ശുദ്ധിനിഷ്ഠയ്ക്കും മറ്റും പ്രാധാന്യം നൽകിയ ഔപചാരിക ധാർമ്മികതയുടെ വക്താക്കളായാണ് ക്രിസ്തീയ ലിഖിതങ്ങളിൽ ഇവർ പ്രത്യക്ഷപ്പെടുന്നത്. ക്രിസ്തുവിന്റെ ഉപദേശങ്ങൾക്കും സിദ്ധാന്തങ്ങൾക്കും പ്രചാരം സിദ്ധിച്ചതോടെ പരീശന്മാരും അദ്ദേഹവുമായി പലപ്പോഴും നടന്ന ഏറ്റുമുട്ടലുകലുടെ വിവരണം [[പുതിയനിയമം|പുതിയനിയമത്തിൽ]] കാണാം. ക്രിസ്തുവും അദ്ദേഹത്തിന്റെ ശിഷ്യന്മാരും സാധാരണക്കാരോടും പാപികളോടും സഹവർത്തിക്കുന്നതിൽ ഇവർ കുറ്റം കണ്ടതായി [[സുവിശേഷങ്ങൾ (ബൈബിൾ)|സുവിശേഷങ്ങൾ]] പറയുന്നു. പരീശന്മാരെ പൊതുവേ കപടഭക്തരായിട്ടാണ് [[യേശുക്രിസ്തു]] വിശേഷിപ്പിച്ചത്. ആത്മപ്രശംസയും പരനിന്ദയും നിറഞ്ഞ പ്രാർത്ഥനയ്ക്കു ശേഷം ദൈവപ്രീതി നേടാതെ ദേവാലയത്തിൽ നിന്നു മടങ്ങുന്ന പരീശൻ, യേശുവിന്റെ പ്രസിദ്ധമായ അന്യാപദേശങ്ങളിലൊന്നിലെ കഥാപാത്രമാണ്.<ref>[[ലൂക്കാ എഴുതിയ സുവിശേഷം]] 18:9-14</ref> എങ്കിലും നിക്കോദേമോസിനെപ്പോലെയുള്ള പരീശന്മാർ യേശുവിന്റെ പ്രബോധനങ്ങളോട് ചായ്‌വ് പ്രകടിപ്പിച്ചിരുന്നു.<ref name="gospel_John">
[[:s:സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 3|യോഹന്നാൻ3:1-21]], [[:s:സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 7|യോഹന്നാൻ7:45-51]], [[:s:സത്യവേദപുസ്തകം/യോഹന്നാൻ/അദ്ധ്യായം 19|യോഹന്നാൻ19:38-42]]</ref> ഒരു പ്രമാണിയും യഹൂദപരമാധികാരസമിതിയിലെ അംഗവും ആയിരുന്ന നിക്കോദേമോസ് രഹസ്യമായി യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. ഇതിനു പുറമേ ആദിമക്രിസ്തീയസഭയുടെ പേരെടുത്ത പ്രചാരകനും താത്ത്വികനും നേതാവുമായിരുന്ന [[പൗലോസ് അപ്പസ്തോലൻ|പൗലോസ് അപ്പസ്തോലനും]] പരീശപാരമ്പര്യത്തിൽ പെട്ടവനായിരുന്നു.<ref name = "oxford"/><ref>[[ഫിലിപ്പിയർക്ക് എഴുതിയ ലേഖനം]] 3:5; [[അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ]] 23:6, 26:5</ref>
 
 
പരീശന്മാരെ തർക്കവ്യഗ്രതയോടെ നോക്കിക്കാണുന്ന [[പുതിയനിയമം|പുതിയനിയമവും]] അവരെ ഒരു വിഭാഗം ദാർശനികരായി ചിത്രീകരിക്കുന്ന [[ജോസെഫസ്|ജോസെഫസിന്റെ]] രചനകളും, ഈ യഹൂദവിഭാഗത്തിന്റെ യാഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ സഹായകമല്ലെന്നു യഹൂദവിജ്ഞാനകോശം ചൂണ്ടിക്കാട്ടുന്നു.<ref>യഹൂദവിജ്ഞാനകോശം [http://www.jewishencyclopedia.com/view.jsp?artid=252&letter=P പരീശന്മാർ]</ref>
"https://ml.wikipedia.org/wiki/പരീശന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്