"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 103:
 
===ചിത്രീകരണം===
ബർബാങ്ക്, കാലിഫോർണിയയിലെ വാർണർ ബ്രദേഴ്സ് സ്റ്റുഡിയോയിലെ അഞ്ചാമത്തെ സ്റ്റേജിലാണ് ആദ്യ സീസൺ ചിത്രീകരിച്ചത്.<ref>{{cite news |url=http://nl.newsbank.com/nl-search/we/Archives?p_product=AASB&p_theme=aasb&p_action=search&p_maxdocs=200&p_topdoc=1&p_text_direct-0=0EAD97908003E2DA&p_field_direct-0=document_id&p_perpage=10&p_sort=YMD_date:D&s_trackval=GooglePM |title=''Friends'' wins friends with caffeine-fueled energy |accessdate=January 3, 2009 |author=Endrst, James |date=February 23, 1995 |publisher=[[Austin American-Statesman]]|format=Registration required}}</ref> കോഫീ ഹൗസ് പശ്ചാത്തലമാക്കുന്നത് വളരെ പുരോഗമനപരമെന്നു തോന്നിയതിനാൽ എൻ ബി സി മേധാവികൾ ഒരു ഭോജനശാല പശ്ചാത്തലമാക്കുവാൻ നിർദ്ദേശിച്ചുവെങ്കിലും ഒടുവിൽ കോഫീ ഹൗസ് എന്ന ആശയം അംഗീകരിക്കുകയുണ്ടായി.<ref name="friendsorigins1"/>.ബർബാങ്കിനെ സംബന്ധിച്ച് പതിവിലേറെ തണുപ്പുള്ള ഒരു പ്രഭാതത്തിൽ, വാർണർ ബ്രദേഴ്സിന്റെ റാഞ്ചിൽ പുലർച്ചെ നാല് മണിക്കാണ് പരമ്പരയുടെ അവതരണ ഗാനം ചിത്രീകരിച്ചത്. <ref>{{cite news|title= F. Y. I.|publisher=New York Times|date=November 27, 2005|author=Pollak, Michael|accessdate=December 31, 2008}}</ref> രണ്ടാമത്തെ സീസൺ തുടങ്ങിയതോടു കൂടി നിർമ്മാണം വലിയ വേദിയായ സ്റ്റേജ് 24ലേക്ക് മാറ്റുകയും പരമ്പരയുടെ അന്ത്യത്തോടെ "ദി ഫ്രണ്ട്സ് സ്റ്റേജ്" എന്ന് നാമകരണം നൽകുകയും ചെയ്തു.<ref name="finalechina">{{cite web |url=http://www.chinadaily.com.cn/english/doc/2004-05/08/content_328725.htm |title=52 millon friends see off ''Friends'' |accessdate=December 31, 2008 |date=May 8, 2004 |publisher=[[China Daily]]}}</ref>ആറു കഥാപാത്രങ്ങളെയും പറ്റി സംഗ്രഹം നൽകിയ ഒരു പറ്റം പ്രേക്ഷകരുടെ മുന്നിൽ 1994ലെ വേനൽക്കാലത്ത് പരമ്പരയുടെ ചിത്രീകരണം തുടങ്ങി.<ref name="friendsorigins1"/> വിവിധ ടേക്കുകൾക്കിടയിൽ കാണികൾക്ക് മുഷിയാതിരിക്കാൻ ഒരു വിദൂഷകനെയും സ്റ്റുഡിയോ ഉപയോഗിച്ചു.<ref name="filmhours"/> റീടേക്കുകളും തിരുത്തിയെഴുതലുകളും മൂലം 22 മിനിറ്റുള്ള ഓരോ എപ്പിസോഡും ചിത്രീകരണത്തിനായി ആറു മണിക്കൂറോളമെടുത്തു - സാധാരണ സിറ്റ് കോം ചിത്രീകരണത്തിന്റെ രണ്ടിരട്ടി.<ref name="filmhours">{{cite web |url=http://www.enquirer.com/editions/2002/01/27/tem_friends_grows_in.html |title=''Friends'' grows in stature, ratings |accessdate=January 5, 2009 |author=Kiesewetter, John |date=January 27, 2002 |publisher=[[The National Enquirer]]}}</ref>
 
ലൊക്കേഷന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനനുയോജ്യമായ കഥകൾ വേണമെന്ന് നിർമ്മാതാക്കൾ ആഗ്രഹിച്ചുവെങ്കിലും ''ഫ്രണ്ട്സ്'' ഒരിക്കലും ന്യൂയോർക്കിൽ ചിത്രീകരിക്കപ്പെട്ടില്ല. സ്റ്റുഡിയോയുടെ പുറത്തുള്ള ചിത്രീകരണം പരമ്പരയുടെ ഹാസ്യാത്മകത കുറയ്ക്കുമെന്നും കാണികൾ ചിത്രീകരണ വേളയിൽ അത്യന്താപേക്ഷിതമാണെന്നുമുള്ള അഭിപ്രായക്കാരനായിരുന്നു ബ്രൈറ്റ്.<ref name="friendswrit"/>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്