"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
===മരണം===
ബെനഡിക്ടിന് സ്കൊളാസ്റ്റിക്ക എന്ന പേരിൽ ഇരട്ടപിറന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ക്രിസ്തീയസന്യാസത്തിൽ സഹോദരന്റെ വഴി പിന്തുടർന്ന അവർ അടുത്തുള്ള ഒരു കന്യാലയത്തിൽ ജീവിച്ചിരുന്നു. വർഷത്തിലൊരിക്കൽ ആ സഹോദരങ്ങൾ ബെനഡിക്ടിന്റെ ആശ്രമത്തിനടുത്തുള്ള ഒരിടത്ത്മലഞ്ചെരുവിൽ കണ്ടു മുട്ടി ആത്മീയകാര്യങ്ങൾ ചർച്ച ചെയ്യാറുണ്ടായിരുന്നു എന്നു പറയപ്പെടുന്നു.<ref>സ്കൊളാസ്റ്റിക്ക, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറം 166)</ref> പൊതുവർഷം 542-നടുത്തെങ്ങോ അവർ മരിച്ചു. താമസിയാതെ ബെനഡിക്ടും മരിച്ചു.<ref name = "scott"/> മോണ്ടെ കസിനോയിലെ തന്റെ ആശ്രമത്തിലെ അൾത്താരക്കു മുന്നിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കെ ആയിരുന്നു മരണമെന്ന് പറയപ്പെടുന്നു.<ref>ബെനഡിക്ട്, "ബ്രോക്കാംബ്ടൻ റെഫറൻസ് ഡിക്ഷ്ണറി ഓഫ് സെയിന്റ്സ്" (പുറങ്ങൾ 32-34)</ref>
 
ബെനഡിക്ടിന്റെ സഹോദരി സ്കൊളാസ്റ്റിക്കയും കത്തോലിക്കാ സഭയിൽ വിശുദ്ധയായി വണങ്ങപ്പെടുന്നു.
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്