"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
പൊതുവർഷം ആറാം നൂറ്റാണ്ടിലെ ഒരു ക്രിസ്തീയ വിശുദ്ധനും താപസനുമായിരുന്നു '''നർസിയായിലെ വിശുദ്ധ ബെനഡിക്ട്''' (ഏകദേശ ജീവിതകാലം 480–547). ക്രിസ്തീയസന്യാസികളുടെ പെരുമാറ്റചട്ടങ്ങൾ അടങ്ങിയ "ബെനഡിക്ടിന്റെ നിയമം" എന്ന സംഹിതയുടെ കർത്താവായി കരുതപ്പെടുന്ന അദ്ദേഹം, പാശ്ചാത്യലോകത്ത് ക്രിസ്തീയസന്യാസത്തിന്റെ പിതാവെന്നു പോലും വിശേഷിപ്പിക്കപ്പെടുന്നു.<ref name = "catholic">നർസിയായായിലെ വിശുദ്ധ ബെനഡിക്ട്, കത്തോലിക്കാ വിജ്ഞാനകോശത്തിലെ [http://www.newadvent.org/cathen/02467b.htm ലേഖനം]</ref> [[കത്തോലിക്കാ സഭ]] അദ്ദേഹത്തെ [[യൂറോപ്പ്|യൂറോപ്പിന്റേയും]] വിദ്യാർത്ഥികളുടെയും മദ്ധ്യസ്ഥനായ വിശുദ്ധനായി വണങ്ങുന്നു.
 
==ജീവിതകഥ==
==ജീവിതരേഖ==
ബെനഡിക്ടിന്റെ ജീവിതത്തെ സംബന്ധിച്ച് വിശ്വസനീയമായ ചരിത്രരേഖകൾ കുറവാണ്. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത ഐതിഹ്യവ്യക്തിത്വമാണ് അദ്ദേഹമെന്ന നിഗമനത്തിലേക്കു പോലും ചിലരെ ഇതു നയിച്ചിട്ടുണ്ട്.<ref name = "green">വിവിയൻ ഗ്രീൻ, ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം(പുറങ്ങൾ 43-44)</ref> അദ്ദേഹം മരിച്ച് അരനൂറ്റാണ്ടിനു ശേഷം ബെനഡിക്ടൻ സന്യാസത്തിൽ നിന്ന് മാർപ്പാപ്പാ പദവിയിലേക്കുയർന്ന [[ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ]] രചിച്ച "സംഭാഷണങ്ങൾ" എന്ന കൃതിയാണ് ആകെയുള്ളത്. ഈ കൃതിയിലെ ജീവിതരേഖയാവട്ടെ ഏറെയും അത്ഭുതകഥകളും അവയ്ക്കിടയിൽ വിരളമായി മാത്രം വസ്തുതാകഥനവും അടങ്ങിയതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] "വിശുദ്ധ ബെനഡിക്ടും, മഹാനായ ഗ്രിഗരിയും"(പുറങ്ങൾ 375-87)</ref>{{സൂചിക|൧|}}
 
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്