"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
===തുടക്കം===
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മദ്ധ്യപൂർവ ഇറ്റലിയിൽ സ്പോലെറ്റായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ബെനഡിക്ട് പഠനത്തിനായി റോമിലേക്കു പോയി. ആ നഗരത്തിന്റെ ലൗകികമോടികൾ നിറഞ്ഞ സംസ്കാരത്തെ അദ്ദേഹം വെറുത്തു. അതിനാൽ 15-20 വയസ്സുള്ളപ്പോൾ ബെനഡിക്ട് സന്യാസജീവിതം തെരഞ്ഞെടുത്തു.

തുടർന്ന് ഒരു ഗുഹയിൽ ഒറ്റക്കുള്ള തീവ്രതാപസവൃത്തിയിൽ അദ്ദേഹം മൂന്നു വർഷത്തിലേറെ ചെലവഴിച്ചു. ബെനഡിക്ടിന്റെ താപസജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ സമീപത്തുള്ള ഒരു സന്യാസഭവനത്തിന്റെ അന്തേവാസികൾ, തങ്ങളുടെ ശ്രേഷ്ഠനാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ആ ക്ഷണം ബെനഡിക്ട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ നിഷ്ഠകൾ അവർക്കു സ്വീകാര്യമാകഞ്ഞതോടെ ബെനഡിക്ട് പഴയ ജീവിതത്തിലേക്കു മടങ്ങി. ബെനഡിക്ടിന്റെ വിശുദ്ധി പ്രസിദ്ധമായതോടെ മറ്റുള്ളവർ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഒടുവിൽ വീണ്ടും സമൂഹമദ്ധ്യത്തിലേക്കു മടങ്ങിയ ബെനഡിക്ട് [[റോം|റോമിൽ]] നിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസസമൂഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അവയോരോന്നിലും 12 അന്തേവാസികളും ഒരു ശ്രേഷ്ഠനും ഉണ്ടായിരുന്നത്രെ.<ref name = "scott">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 333-36)</ref>
 
===മോണ്ടെ കസിനോ===
തുടർന്ന് പൊതുവർഷം 420-നടുത്ത് അദ്ദേഹം തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു. മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.<ref name = "scott"/>
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്