"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 24:
ബെനഡിക്ടിന്റെ ജീവിതത്തെ സംബന്ധിച്ച് വിശ്വസനീയമായ ചരിത്രരേഖകൾ കുറവാണ്. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത ഐതിഹ്യവ്യക്തിത്വമാണ് അദ്ദേഹമെന്ന നിഗമനത്തിലേക്കു പോലും ചിലരെ ഇതു നയിച്ചിട്ടുണ്ട്.<ref name = "green">വിവിയൻ ഗ്രീൻ, ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം(പുറങ്ങൾ 43-44)</ref> അദ്ദേഹം മരിച്ച് അരനൂറ്റാണ്ടിനു ശേഷം ബെനഡിക്ടൻ സന്യാസത്തിൽ നിന്ന് മാർപ്പാപ്പാ പദവിയിലേക്കുയർന്ന [[ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ]] രചിച്ച "സംഭാഷണങ്ങൾ" എന്ന കൃതിയാണ് ആകെയുള്ളത്. ഈ കൃതിയിലെ ജീവിതരേഖയാവട്ടെ ഏറെയും അത്ഭുതകഥകളും അവയ്ക്കിടയിൽ വിരളമായി മാത്രം വസ്തുതാകഥനവും അടങ്ങിയതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] "വിശുദ്ധ ബെനഡിക്ടും, മഹാനായ ഗ്രിഗരിയും"(പുറങ്ങൾ 375-87)</ref>{{സൂചിക|൧|}}
===തുടക്കം===
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മദ്ധ്യപൂർവ ഇറ്റലിയിൽ സ്പോലെറ്റായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ബെനഡിക്ട് പഠനത്തിനായി റോമിലേക്കു പോയി. ആ നഗരത്തിന്റെ ലൗകികമോടികൾ നിറഞ്ഞ സംസ്കാരത്തെ അദ്ദേഹം വെറുത്തു. അതിനാൽ 15-20 വയസ്സുള്ളപ്പോൾ ബെനഡിക്ട് സന്യാസജീവിതം തെരഞ്ഞെടുത്തു. തുടർന്ന് ഒരു ഗുഹയിൽ ഒറ്റക്കുള്ള തീവ്രതാപസവൃത്തിയിൽ അദ്ദേഹം മൂന്നു വർഷത്തിലേറെ ചെലവഴിച്ചു. ബെനഡിക്ടിന്റെ താപസജീവിതത്തെക്കുറിച്ച് കേട്ടറിഞ്ഞ സമീപത്തുള്ള ഒരു സന്യാസഭവനത്തിന്റെ അന്തേവാസികൾ, തങ്ങളുടെ ശ്രേഷ്ഠനാകാൻ അദ്ദേഹത്തെ ക്ഷണിച്ചു. ആ ക്ഷണം ബെനഡിക്ട് സ്വീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ നിഷ്ഠകൾ അവർക്കു സ്വീകാര്യമാകഞ്ഞതോടെ ബെനഡിക്ട് പഴയ ജീവിതത്തിലേക്കു മടങ്ങി. ബെനഡിക്ടിന്റെ വിശുദ്ധി പ്രസിദ്ധമായതോടെ മറ്റുള്ളവർ അദ്ദേഹത്തെ തേടിയെത്താൻ തുടങ്ങി. ഒടുവിൽ വീണ്ടും സമൂഹമദ്ധ്യത്തിലേക്കു മടങ്ങിയ ബെനഡിക്ട് [[റോം|റോമിൽ]] നിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസസമൂഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. അവയോരോന്നിലും 12 അന്തേവാസികളും ഒരു ശ്രേഷ്ഠനും ഉണ്ടായിരുന്നത്രെ.<ref name = "scott">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 333-36)<ref>
===മോണ്ടെ കസിനോ===
തുടർന്ന് പൊതുവർഷം 420-നടുത്ത് അദ്ദേഹം തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] നേപ്പിൾസും റോമിനും ഇടയിലുള്ള മോണ്ടെ കസിനോ എന്ന മലയിലേക്കു പോയി. അപ്പോളോ ദേവന്റെ ഒരു ക്ഷേത്രം അവിടെ ഉണ്ടായിരുന്നെന്നും അത് ബെനഡിക്ട് നശിപ്പിച്ചെന്നും പറയപ്പെടുന്നു. മലമുകളിൽ ബെനഡിക്ട്, പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. തനിക്കും ചുറ്റും നിശബ്ദശാന്തിയുടെ പരിവേഷം സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. വെറും സാധാരണക്കാരനായി തുടർന്ന ബെനഡിക്ടിനെ മെത്രാന്മാരും മറ്റ് ഉന്നതന്മാരും തേടിയെത്തി.<ref name = "scott"/>
മോണ്ടെ കാസിനോയിലെ സന്യാസികളുടെ പെരുമാറ്റച്ചട്ടമെന്ന നിലയിൽ ബെനഡിക്ട് രൂപപ്പെടുത്തിയതാണ് പ്രസിദ്ധമായ "ബെനഡിക്ടിന്റെ നിയമം" (Rule of Benedict).
===മരണം===
ബെനഡിക്ടിന് ഇരട്ടപിറന്ന ഒരു സഹോദരി ഉണ്ടായിരുന്നു. ക്രിസ്തീയസന്യാസത്തിൽ സഹോദരന്റെ വഴി പിന്തുടർന്ന അവർ അടുത്തുള്ള ഒരു കന്യാലയത്തിൽ ജീവിച്ചിരുന്നു. പൊതുവർഷം 542-നടുത്തെങ്ങോ അവർ മരിച്ചു. താമസിയാതെ ബെനഡിക്ടും മരിച്ചു.<ref name = "scott"/>
=="ബെനഡിക്ടിന്റെ നിയമം"==
|