"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==ബെനഡിക്ടൻ സഭ==
സന്യാസസമൂഹങ്ങൾ സ്ഥാപിച്ചെങ്കിലും അവയെ ഒരു സന്യാസസഭയായി ബെനഡിക്ട് കരുതിയിരുന്നോ എന്നു വ്യക്തമല്ല. അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ബെനഡിക്ടൻ സന്യാസസഭ മോണ്ടെ കാസിനോയിൽ അദ്ദേഹം സ്ഥാപിച്ച സമൂഹത്തെ പിന്തുടർന്ന് പിൽക്കാലത്ത് ഉത്ഭവിച്ചതാണ്. സാധാരണ മനസ്സിലാക്കുന്ന തരത്തിലുള്ള ഒരു സന്യാസസഭയല്ലാത്ത അത്, സ്വതന്ത്രമായ പല സഭകളുടെ ഒരു കൂട്ടായ്മ മാത്രമാണ്.<ref>Called into existence by Pope Leo XIII's Apostolic Brief "Summum semper", 12 July 1893, see [http://www.osb-international.info/index/en.html OSB-International website]</ref>
 
പ്രാർത്ഥനയും അച്ചടക്കത്തോടു കൂടിയ അദ്ധ്വാനവും ചേർന്ന ജീവിതചര്യ പിന്തുടർന്ന ബെനഡിക്ടൻ സന്യാസികൾ പാശ്ചാത്യലോകത്ത് കായികാദ്ധ്വാനത്തിന്റെ മഹത്ത്വം എടുത്തുകാട്ടിയവരിൽ മുമ്പന്മാരായി. ബൗദ്ധികവ്യാപാരങ്ങളിലും അവർ മികവു കാട്ടി. പ്രാർത്ഥന, പഠനം, അദ്ധ്വാനം എന്ന അവരുടെ സൂത്രവാക്യം ബെനഡിക്ടൻ സന്യാസ ഭവനങ്ങളെ യൂറോപ്യൻ സംസ്കാരത്തിന്റെ വളർച്ചയിലെ നിർണ്ണായകസ്വാധീനങ്ങളിൽ ഒന്നാക്കി മാറ്റി.<ref>John A. Hutchison, Paths of Faith (പുറം 445)</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്