"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ബെനഡിക്ടിന്റെ പ്രധാന നേട്ടം ക്രിസ്തീയ സന്യാസത്തിന്റെ മാർഗരേഖയെന്ന നിലയിൽ അദ്ദേഹം എഴുതിയ നിയമസംഹിത ആണ്. ബെനഡിക്ടിന്റെ നിയമസംഹിത നിലവിൽ വരുന്നതിനു മുൻപ് ക്രൈസ്തവലോകത്ത് സന്യാസികൾക്കിടയിൽ താപോനിഷ്ഠയിൽ ധാരാളിത്തത്തിന്റെ അനാരോഗ്യകരമായ മത്സരം നിലവിലിരുന്നു. താപോവിധികളുടെ അതിതീവ്രത, വിശുദ്ധിയുടെ മാനദണ്ഡമായി കണക്കാക്കപ്പെട്ടിരുന്നു. തപഃനിഷ്ഠകളുടെ ഈ അതിരുവിടൽ അവസാനിപ്പിച്ച ബെനഡിക്ട്, നിയമത്തിൽ പറയാത്ത നിഷ്ഠകൾ പിന്തുടരാൻ ആശ്രമശ്രേഷ്ഠന്റെ പ്രത്യേകാനുമതി വേണമെന്നാക്കി.<ref name = "russel"/>
 
ഒന്നര നൂറ്റാണ്ടു മുൻപ് ദൈവശാസ്ത്രജ്ഞനും സന്യാസിയുമായ [[യോഹന്നാൻ കാസിയൻ]] നിർദ്ദേശിച്ച സന്യാസനിയമങ്ങളുടെ ആശ്രയത്തിൽ രചിക്കപ്പെട്ട ബെനഡിക്ടിന്റെ നിയമം, ആറാം നൂറ്റാണ്ടിൽ പ്രചരിച്ച "ശ്രേഷ്ഠന്റെ നിയമങ്ങൾ" (Rule of the Master) എന്ന സംഹിതയോട് സാമ്യമുള്ളതാണ്കടപ്പെട്ടിരിക്കുന്നതായി ആധുനികകാലത്തെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എങ്കിലും ബെനഡിക്ടിന്റെ സംഹിതയിൽ തെളിഞ്ഞുകാണുന്ന സന്തുലനത്തിന്റെയും, മിതത്വത്തിന്റേയും, പ്രായോഗികതയുടേയും ചൈതന്യം, അതിനെ ഇതര സന്യാസനിയമങ്ങളിൽ നിന്നു വേറിട്ടു നിർത്തി.<ref name = "green"/>
 
[[മദ്ധ്യകാലം|മദ്ധ്യയുഗങ്ങളിൽ]] കൂടുതൽ സന്യാസസമൂഹങ്ങൾക്ക് ഈ നിയമം ആകർഷകമാകാൻ അതിന്റെ മിതത്വവും പ്രായോഗക്ഷമതയും കാരണമായി. അങ്ങനെ "ബെനഡിക്ടിന്റെ നിയമം" പാശ്ചാത്യ ക്രിസ്തീയതയെ ഏറ്റവുമേറെ സ്വാധീനിച്ച ധാർമ്മിക നിയമങ്ങളിൽ ഒന്നായി മാറി. പാശ്ചാത്യ സന്യാസത്തിന്റെ സ്ഥാപകൻ എന്ന വിശേഷണം ബെനഡിക്ടിനു ലഭിക്കാൻ പോലും ഇത് ഇടയാക്കി.
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്