"നർസിയായിലെ ബെനഡിക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
==ജീവിതരേഖ==
ബെനഡിക്ടിന്റെ ജീവിതത്തെ സംബന്ധിച്ച് വിശ്വസനീയമായ ചരിത്രരേഖകൾ കുറവാണ്. ചരിത്രപരമായ അടിസ്ഥാനമില്ലാത്ത ഐതിഹ്യവ്യക്തിത്വമാണ് അദ്ദേഹമെന്ന നിഗമനത്തിലേക്കു പോലും ചിലരെ ഇതു നയിച്ചിട്ടുണ്ട്.<ref name = "green">വിവിയൻ ഗ്രീൻ, ക്രിസ്തുമതത്തിന്റെ ഒരു പുതിയ ചരിത്രം(പുറങ്ങൾ 43-44)</ref> അദ്ദേഹം മരിച്ച് അരനൂറ്റാണ്ടിനു ശേഷം ബെനഡിക്ടൻ സന്യാസത്തിൽ നിന്ന് മാർപ്പാപ്പാ പദവിയിലേക്കുയർന്ന [[ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ|ഗ്രിഗോരിയോസ് ഒന്നാമൻ മാർപ്പാപ്പ]] രചിച്ച "സംഭാഷണങ്ങൾ" എന്ന കൃതിയാണ് ആകെയുള്ളത്. ഈ കൃതിയിലെ ജീവിതരേഖയാവട്ടെ ഏറെയും അത്ഭുതകഥകളും അവയ്ക്കിടയിൽ വിരളമായി മാത്രം വസ്തുതാകഥനവും അടങ്ങിയതെന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name = "russel">[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] "വിശുദ്ധ ബെനഡിക്ടും, മഹാനായ ഗ്രിഗരിയും"(പുറങ്ങൾ 375-87)</ref>{{സൂചിക|൧|}}
 
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മദ്ധ്യപൂർവ ഇറ്റലിയിൽ സ്പോലെറ്റായിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ച ബെനഡിക്ട് 20 വയസ്സുള്ളപ്പോൾ സന്യാസജീവിതം തെരഞ്ഞെടുത്തു. തുടർന്ന് ഒരു ഗുഹയിൽ ഒറ്റക്കുള്ള തീവ്രതാപസവൃത്തിയിൽ അദ്ദേഹം മൂന്നു വർഷത്തിലേറെ ചെലവഴിച്ചു. അതിനൊടുവിൽ സാമൂഹമദ്ധ്യത്തിലേക്കു മടങ്ങിയ ബെനഡിക്ട് [[റോം|റോമിൽ]] നിന്ന് 64 കിലോമീറ്റർ കിഴക്കു മാറിയുള്ള സുബിയാക്കോയിൽ 12 സന്യാസസമൂഹങ്ങൾ സ്ഥാപിച്ചതായി പറയപ്പെടുന്നു. തുടർന്ന് പൊതുവർഷം 420-നടുത്ത് അദ്ദേഹം തെക്കൻ [[ഇറ്റലി|ഇറ്റലിയിൽ]] പർവതപ്രദേശമായ മോണ്ടെ കാസിനോയിലേക്കു പോയി. അവിടെ അദ്ദേഹം പിൽക്കാലത്ത് ഏറെ പേരെടുത്ത സന്യാസഭവനം സ്ഥാപിച്ചു. മോണ്ടെ കാസിനോയിലെ സന്യാസികളുടെ പെരുമാറ്റച്ചട്ടമെന്ന നിലയിൽ ബെനഡിക്ട് രൂപപ്പെടുത്തിയതാണ് പ്രസിദ്ധമായ "ബെനഡിക്ടിന്റെ നിയമം" (Rule of Benedict).
"https://ml.wikipedia.org/wiki/നർസിയായിലെ_ബെനഡിക്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്