"ബുദ്ധഘോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
==ജീവിതരേഖ==
ബുദ്ധഘോഷന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു. അവ മുഖ്യമായും [[ശ്രീലങ്ക|ശ്രീലങ്കയിലെ]] പുരാതന ചരിത്രരചനയായ മഹാവംശത്തെ ആശ്രയിച്ചുള്ളവയാണ്. അതനുസരിച്ച് അദ്ദേഹം ജനിച്ചത് ഉത്തരേന്ത്യയിലെ മഗധരാജ്യത്ത്, ബുദ്ധഗയയ്ക്കടുത്തുള്ള ഒരു ബ്രാഹ്മണകുടുംബത്തിലാണ്. പിന്നീട് ബുദ്ധമതസിദ്ധാന്തങ്ങളെക്കുറിച്ച് അറിയാനിടയായ ബുദ്ധഘോഷൻ ബുദ്ധമതസംഹിതയായ ത്രിപീഠിക പഠിക്കാനൊരുങ്ങി. ആ രചനാസംഹിതയുടെ വ്യാഖ്യാനങ്ങൾ ഇന്ത്യയിൽ നഷ്ടപ്പെട്ടിരുന്നു എന്നറിഞ്ഞ അദ്ദേഹം, ശ്രീലങ്കയിൽ നിലവിലുണ്ടായിരുന്ന സിംഹളഭാഷാവ്യാഖ്യാനം തേടി ആ ദ്വീപിലേക്കു സഞ്ചരിച്ചു. അവിടെ [[അനുരാധപുരം|അനുരാധപുരത്തെ]] മഹാവിഹാരത്തിൽ പരിരക്ഷിക്കപ്പെട്ടിരുന്ന സിംഹളവ്യാഖ്യാനം പഠിച്ച അദ്ദേഹം അവയെഅവ സമന്വയിപ്പിച്ച് [[പാലി]] ഭാഷയിൽ ഏകീകൃതമായൊരു സമഗ്രവ്യാഖ്യാനം എഴുതി. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി.
 
ബുദ്ധഘോഷന്റെ ജീവിതകഥയുടെ ഈ മഹാവംശഭാഷ്യം, അവയുടെ ഭാഗമായ അത്ഭുതകഥകളും ദൈവികമായ ഇടപെടലുകളും ഒഴിച്ചാൽ, ഇതരരേഖകളുടെ അഭാവത്തിൽ, പൊതുവേ വിശ്വസനീയമായി കരുതപ്പെടുന്നു. എങ്കിലും മഗധരാജ്യത്തെ ബുദ്ധഗയ അദ്ദേഹത്തിന്റെ ജന്മസ്ഥലമാണെന്ന് ഉറപ്പില്ല. ബുദ്ധഘോഷന്റെ വ്യാഖ്യാനങ്ങളുടെ ഉപക്രമങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെടുത്തി പറയുന്ന ഇന്ത്യയിലെ ഏക സ്ഥലം ദക്ഷിണഭാരതത്തിലെ കാഞ്ചി ആണ്. അതിനാൽ അവിടം ആയിരിക്കാം ജന്മസ്ഥലമെന്നും, [[ശ്രീബുദ്ധൻ|ബുദ്ധന്റെ]] ജീവിതവും പ്രഘോഷണവുമായി കൂടുതൽ ബന്ധപ്പെട്ട സ്ഥലമെന്ന നിലയിൽ മഹാവംശാഖ്യാനം ബുദ്ധഗയയെ ജന്മസ്ഥലമാക്കിയതാവാം എന്നും വാദമുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബുദ്ധഘോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്