"ബുദ്ധഘോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
}}
 
പൊതുവർഷം അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഥേരവാദ ബുദ്ധമത പണ്ഡിതനും വ്യാഖ്യാതാവും ആയിരുന്നു '''ബുദ്ധഘോഷൻ'''.<ref>{{Harv|v. Hinüber|1996|p=103}} is more specific, estimating dates for Buddhaghosa of 370–450 CE based on the Mahavamsa and other sources. Following the Mahavamsa, {{Harv|Bhikkhu Ñāṇamoli|1999|p=xxvi}} places Buddhaghosa's arrival as coming during the reign of King Mahanama, between 412 and 434 CE.</ref><ref name="strong2004-75">Strong, John (2004), "Buddhaghosa", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 75, ISBN 0-02-865910-4</ref>ബുദ്ധൻ പ്രഘോഷിച്ച മുക്തിമാർഗ്ഗത്തെ ഥേരവാദവീക്ഷണത്തിൽ സമഗ്രമായി സംഗ്രഹിച്ച് വിശകലനം ചെയ്യുന്ന "വിശുദ്ധിമാർഗ്ഗം" ആണ് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന രചന. ബുദ്ധഘോഷന്റെ വ്യാഖ്യാനങ്ങൾ പൊതുവർഷം 12-ആം നൂറ്റാണ്ടു മുതലെങ്കിലും ഥേരവാദലിഖിതങ്ങളുടെ അംഗീകൃതഭാഷ്യമായി കണക്കാക്കപ്പെടുന്നു.<ref name="crosby837">Crosby, Kate (2004), "Theravada", in Buswell, Jr., Robert E., Macmillan Encyclopedia of Buddhism, USA: Macmillan Reference USA, pp. 836–841, ISBN 0-02-865910-4</ref> ഥേരവാദികളും അല്ലാത്തവരുമായ പണ്ഡിതന്മാർ പൊതുവേ അദ്ദേഹത്തെ, ഥേരവാദതത്ത്വങ്ങളുടെ ഏറ്റവും പ്രധാന വ്യാഖ്യാതാവായി മാനിയ്ക്കുന്നു.<ref name="strong2004-75"/><ref name="v.Hinüber102">v. Hinüber, Oskar (1996), A Handbook of Pali Literature, New Delhi: Munshiram Manoharal Publishers Pvt. Ltd., ISBN 81-215-0778-2</ref> ഇന്ത്യയിൽ ബ്രാഹ്മണപശ്ചാത്തലത്തിൽ ജനിച്ചു വളർന്ന അദ്ദേഹം, തന്റെ പ്രസിദ്ധമായ വ്യാഖ്യാനങ്ങൾ നിർവഹിച്ചത്, ശ്രീലങ്കയിൽ, ബുദ്ധമത ലിഖിതങ്ങളുടെ സിംഹളവ്യാഖ്യാനങ്ങളെ ആശ്രയിച്ചാണ്.
 
==ജീവിതരേഖ==
ബുദ്ധഘോഷന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമേ ലഭ്യമായുള്ളു. അവ മുഖ്യമായും ശ്രീലങ്കയിലെ പുരാതന ചരിത്രരചനയായ മഹാവംശത്തെ ആശ്രയിച്ചുള്ളവയാണ്. അതനുസരിച്ച് അദ്ദേഹം ജനിച്ചത് ഉത്തരേന്ത്യയിലെ മഗധരാജ്യത്ത് ബുദ്ധഗയയ്ക്കടുത്തുള്ള ഒരു ബ്രാഹ്മണകുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിന്നീട് ബുദ്ധമതസിദ്ധാന്തങ്ങളെക്കുറിച്ച് അറിയാനിടയായ ബുദ്ധമതസംഹിതയായ ത്രിപീഠിക പഠിക്കാനൊരുങ്ങി. ആ രചനാസംഹിതയുടെ വ്യാഖ്യാനങ്ങൾ ഇന്ത്യയിൽ നഷ്ടപ്പെട്ടെന്നറിഞ്ഞ ബുദ്ധഘോഷൻ, ശ്രീലങ്കയിൽ നിലവിലുണ്ടായിരുന്ന സിംഹളഭാഷാവ്യാഖ്യാനം തേടി ആ ദ്വീപിലേക്കു പോയി. അവിടെ അനുരാധപുരത്തെ മഹാവിഹാരത്തിൽ പരിരക്ഷിക്കപ്പെട്ടിരുന്ന ത്രിപീഠികയുടെ സിംഹളവ്യാഖ്യാനം പഠിച്ച അദ്ദേഹം അവയെ സമന്വയിപ്പിച്ച് പാലി ഭാഷയിൽ ഏകീകൃതമായൊരു സമഗ്രവ്യാഖ്യാനം എഴുതി. പിന്നീട് അദ്ദേഹം ഇന്ത്യയിലേക്കു മടങ്ങി.
 
"https://ml.wikipedia.org/wiki/ബുദ്ധഘോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്