"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
പൗലോസ് അപ്പസ്തോലന്റെ ലേഖനങ്ങൾ ആദ്യമായി സമാഹരിച്ചതും ക്രൈസ്തവ ലിഖിതങ്ങളുടെ ഒരു 'കാനൻ' എന്ന ആശയം അവതരിപ്പിച്ചതും രണ്ടാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന പ്രമുഖ ജ്ഞാനവാദി [[മാർഷൻ]] ആണെന്നു പറയപ്പെടുന്നു. അദ്ദേഹം, ബൈബിളിലെ പഴയനിയമത്തിലെ ഗ്രന്ഥങ്ങളെ ഒന്നോടെ തിരസ്കരിച്ചു. പുതിയനിയമത്തിലെ ഗ്രന്ഥങ്ങളിൽ തന്നെ, [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷവും]] [[പൗലോസ് അപ്പസ്തോലൻ|പൗലോസിന്റെ]] പത്തു ലേഖനങ്ങളും മാത്രമാണ് ജ്ഞാനവാദികൾക്കു സ്വീകാര്യമായിരുന്നത്. അവയെ തന്നെയും സ്വീകരിച്ചത് സംശോധിത രൂപത്തിലാണ്. [[ക്രിസ്തുമതം|ക്രിസ്തുമതത്തിന്റെ]] യഹൂദപാരമ്പര്യം പരാമർശിക്കപ്പെടുന്ന ഭാഗങ്ങളാണ് സംശോധനയിൽ നീക്കപ്പെട്ടത്. <ref>http://cameltranslations.blogspot.com/2005/03/marcions-canon-bible-1.html</ref>
 
== ജ്ഞാനവാദം ക്രൈസ്തവദൃഷ്ടിയിൽ ==
 
ജ്ഞാനവാദികളിൽ മിക്കവരും സ്വയം ക്രിസ്ത്യാനികളായി കരുതി. അതേസമയം ക്രിസ്തുമതത്തിനു വലിയ വെല്ലിവിളിയായി വളർന്നു വന്ന ഈ പ്രസ്ഥാനത്തെ, ക്രൈസ്തവസഭയുടെ മുഖ്യധാരയിലുള്ളവർ വെറുപ്പോടെയാണ് നോക്കിക്കണ്ടത്. ആദ്യകാലസഭാപിതാക്കന്മാരായ [[ഇരണേവൂസ്|ഐറേനിയസ്]], [[തെർ‍ത്തുല്യൻ]], [[പോളികാർപ്പ്]] എന്നിവരുടെ രചനകളിൽ ഒരു വലിയ ഭാഗം, ജ്ഞാനവാദത്തിന്റെ വിമർശനമാണ്.
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്