"ജ്ഞാനവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
== ജ്ഞാനവാദസാഹിത്യം ==
 
ജ്ഞാനവാദത്തിന്റെ സ്വീകാര്യതകുറഞ്ഞ് അത് പുറന്തള്ളപ്പെട്ടതിനെത്തുടർന്ന് ജ്ഞാനവാദികളുടെ രചനകളും ഒന്നൊന്നായി നശിപ്പിക്കപ്പെടുകയോ, വിസ്മൃതിയിലാവുകയോ ചെയ്തു. ഇരുപതാം നൂറ്റാൺടിന്റെ ആദ്യപകുതിവരെ, ജ്ഞാനവാദ സാഹിത്യത്തെക്കുറിച്ചറിയാൻ ജ്ഞാനവാദത്തിന്റെ ക്രൈസ്തവവിമർശകരുടെ രചനകളിലെ ഉദ്ധരണികളെ ആശ്രയിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. എന്നാൽ 1945-ൽ [[ഈജിപ്ത്|ഈജിപ്തിലെ]] [[നാഗ് ഹമ്മാദിഹമ്മദി ഗ്രന്ഥശേഖരം|നാഗ് ഹമ്മാദിയിൽ]] കണ്ടുകിട്ടിയ ജ്ഞാനവാദഗ്രന്ഥശേഖരം]] ഈ സ്ഥിതി പാടെ മാറ്റി. പുരാതന ഈജിപ്തിലെ [[കോപ്റ്റിക്]] ഭാഷയിലുള്ള അൻപതോളം ജ്ഞാനവാദഗ്രന്ഥങ്ങളാണ് അവിടെ കണ്ടുകിട്ടിയത്. അവയിൽ ജ്ഞാനവാദവീക്ഷണം വച്ച് എഴുതപ്പെട്ട സുവിശേഷങ്ങളും, വെളിപാടുകളും, സംവാദങ്ങളും, പ്രാർഥനകളും ഉണ്ടായിരുന്നു. [[തോമസിന്റെ സുവിശേഷം|തോമസിന്റെ സുവിശേഷമാണ്]] ഒരു പക്ഷേ ആ ഗ്രന്ഥങ്ങളിൽ പിന്നീട് ഏറ്റവും പ്രസിദ്ധമായത്. ജ്ഞാനവാദികളുടെ നിലപാടുകളോടു ചായ്‌വുകാട്ടുന്നു എന്നു പറയാവുന്ന ക്രിസ്തുവിന്റെ 114 വചനങ്ങളാണ് അതിന്റെ ഉള്ളടക്കം. തോമസ് രേഖപ്പെടുത്തിയ യേശുവിന്റെ രഹസ്യവചനങ്ങളാണിവ എന്നു പറഞ്ഞാണ് ആ സുവിശേഷത്തിന്റെ തുടക്കം.<ref>Text of the Gospel of Thomas from the Scholars version Translation - http://www.westarinstitute.org/Polebridge/Title/Complete/Thomas/thomas.html</ref>
 
== ജ്ഞാനവാദം പിൽക്കാലങ്ങളിൽ ==
"https://ml.wikipedia.org/wiki/ജ്ഞാനവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്