"കൈറ്റ് വിക്ടേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് '''വിക്ടേഴ്സ്'''<ref>[http://www.victers.kerala.gov.in വിക്ടേഴ്സ്]</ref>. '''വെർച്വൽ ക്ലാസ്‌റൂം ടെക്നോളജി ഓൺ എഡ്യുസാറ്റ് ഫോർ റൂറൽ സ്കൂൾസ്''' എന്നാണ് ഇതിന്റെ പൂർണരൂപം. വിദ്യഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ [[എഡ്യുസാറ്റ്|എഡ്യുസാറ്റിൻറെ]] സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ ബ്രോഡ്ബാൻഡ് ഇൻറാറാക്ടീവ് നെറ്റ്വർക്കാണ് ഇത്. 2005 ജൂലൈ 28-ന് [[എ.പി.ജെ. അബ്ദുൾ കലാം]] ഉദ്ഘാടനം നിർവ്വഹിച്ചു<ref>[http://www.victers.kerala.gov.in വിക്ടേഴ്സ്]</ref>. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] ഗോർക്കി ഭവനത്തിൽ [[ഐ.റ്റി.@സ്കൂൾ പ്രോജക്ട്]] [[സി-ഡിറ്റ്]] സഹകരണത്തോടെ ഒരു കേന്ദ്ര സ്റ്റുഡിയോ സജ്ഞീകരിച്ചിരിക്കുന്നു. വിക്ടേഴ്സ് പ്രോഗ്രാമുകൾ സ്വീകരിക്കാനും അപ്ലിങ്ക് ചെയ്യാനും [[സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനൽ|സാറ്റലൈറ്റ് ഇൻറാറാക്ടീവ് ടെർമിനലുകൾ]] സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടിണ്ട്.
== സാങ്കേതികത ==
വിക്ടേഴ്സ് ഡി.റ്റി.എച്ച് സംവിധാനത്തിൽ 90 സെ.മീ. വലിപ്പമുള്ള ഒരു ആന്റിനയും സെറ്റ്ടോപ്പ് ബോക്സും ഒരു കെ.യു ബാൻഡ് എൽ.എൻ.ബിയും ആവശ്യമാണ്.
 
വിക്ടേഴ്സ് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പരിപാടികൾ [[ഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്|ഡയറക്ട്-ടു ഹോം]] സംവിധാനമുപയോഗിച്ച് വീടുകളിൽ ലഭിക്കുന്ന രീതിയിൽ രണ്ടാമതൊരു ചാനൽ കൂടി നിലവിൽ വന്നിട്ടുണ്ട്. ഇതിലൂടെയുള്ള സംപ്രേക്ഷണം 2006 ഫെബ്രുവരി 13-ആം തീയതി മുതൽ നടപ്പായിക്കഴിഞ്ഞു.
"https://ml.wikipedia.org/wiki/കൈറ്റ്_വിക്ടേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്