"ജീൻ തെറാപ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: ar, ca, cs, da, de, eo, es, eu, fa, fi, fr, he, hi, ht, id, it, ja, kn, ko, nl, no, pl, pt, ru, sl, sv, ta, te, tr, uk, ur, zh
No edit summary
വരി 5:
ജീൻ തെറാപ്പി വഴി ആദ്യമായി ചികിത്സിക്കപ്പെട്ട രോഗിയാണ് അശാന്തി ഡി സിൽവ. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിലെ ആർ. മൈക്കേൽ ബ്ലീസ് ആണ് ഇതിനുനേതൃത്വം കൊടുത്ത ശാസ്ത്രജ്ഞൻ. അഷാന്തിയുടെ T ലിംഫോസൈറ്റ് കോശങ്ങളിലേയ്ക്ക് അഡിനോസിൻ ഡീ അമിനേയ്സ് ജീനിനെ കടത്തിവിട്ടാണ് സിവിയർ കമ്പൈൻഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി എന്ന രോഗത്തിന് ചികിത്സ നടത്തിയത്. ജന്മനാ തന്നെ ശരീരത്തിൽ രോഗപ്രതിരോധശേഷി നൽകേണ്ട വെളുത്തരക്താണുക്കളായ B ലിംഫോസൈറ്റുകളും T ലിംഫോസൈറ്റുകളും ഇല്ലാതിരിക്കുന്ന അവസ്ഥയാണിത്. ഇങ്ങനെയുള്ള കുട്ടികളെ രോഗാണുക്കൾ കയറാത്ത വസ്ത്രസംവിധാനത്തിൽ ജീവിതകാലം മുഴുവൻ സൂക്ഷിക്കേണ്ട ദാരുണാവസ്ഥയാണ് ഉണ്ടായിരുന്നത്. <br />
2003 ൽ ലോസ് ഏഞ്ജൽസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ പോളി എഥിലിൻ ഗ്ലൈക്കോൾ എന്ന പോളിമറിൽ പൊതിഞ്ഞ ലിപ്പോസോമുകൾ വഴി
== ചികിത്സാഘട്ടങ്ങൾ ==
പ്രത്യേകരോഗാവസ്ഥയുണ്ടാക്കുന്ന ജീനിനെ തിരിച്ചറിയുകയാണ് ചികിത്സയിലെ ആദ്യഘട്ടം. ശരീരകലകളിലോ അവയവങ്ങളിലോ എവിടെയാണ് രോഗകാരണമായ ജീനിന്റെ പ്രവർത്തനം എന്ന് തുടർന്ന് കണ്ടെത്തുന്നു. രോഗകാരണമാകാത്ത ആരോഗ്യദായകമായ ജീനുകളെ ട്രാൻസ്ജീനിക്സ് സാങ്കേതികത വഴി തിരഞ്ഞെടുക്കുന്നു. ഇത്തരത്തിൽപ്പെട്ട ജീനുകളെ സാധാരണഗതിയിൽ വെക്ടർ എന്നറിയപ്പെടുന്ന ഇടനിലക്കാരായ വൈറസ്, ബാക്ടീരിയ എന്നിവയിൽ കടത്തിയശേഷം അവയെ രോഗിയിലേയ്ക്ക് കടത്തിവിടുന്നു. നേക്കഡ് ഡി.എൻ.ഏ, ഇലക്ട്രോപൊറേഷൻ, ജീൻ ഗൺ, സോണോപൊറേഷൻ, മാഗ്നറ്റിക് ഗൺ എന്നിങ്ങനെ നിരവധി വെക്ടർ വൈറസ് രഹിത സാങ്കേതികയും ഇക്കാലത്ത് ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ഇത്തരത്തിൽ കടത്തിവിടുന്ന ട്രാൻസ്ജീനുകൾ ശരീരത്തിലെ അലൈംഗികകോശങ്ങളിലോ ലൈംഗികകോശങ്ങളിലോ ചെന്ന് അവയിലെ ഡി.എൻ.ഏ ഘടനയിൽ ഉൾച്ചേർന്ന ശേഷം വിഭജിച്ച് അഭി‌ലഷണീയമാറ്റങ്ങൾ ഉണ്ടാക്കുന്നു.<br />
 
"https://ml.wikipedia.org/wiki/ജീൻ_തെറാപ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്