"ഓസ്കാർ വൈൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
'''ഓസ്കാർ ഫിൻ‌ഗൽ ഒ ഫ്ലഹെർട്ടി വിൽസ് വൈൽഡ്''' ([[ഒക്ടോബർ 16]], [[1854]] – [[നവംബർ 30]], [[1900]]) ഒരു [[അയർലാന്റ്|ഐറിഷ്]] [[നാടകകൃത്ത്|നാടകകൃത്തും]], [[നോവലിസ്റ്റ്|നോവലിസ്റ്റും]], [[ഐറിഷ് കവിത|കവിയും]], [[ചെറുകഥ|ചെറുകഥാകൃത്തും]] ആയിരുന്നു. മൂർച്ചയേറിയ ഹാസ്യത്തിനു പ്രശസ്തനായ ഓസ്കാർ വൈൽഡ് തന്റെ കാലഘട്ടത്തിൽ ഏറ്റവും പ്രശസ്തരായ വ്യക്തികളിൽ ഒരാളും [[ലണ്ടൻ|ലണ്ടനിലെ]] [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ കാലഘട്ടത്തിലെ]] ഏറ്റവും പ്രശസ്തരായ നാടകകൃത്തുകളിൽ ഒരാളും ആയിരുന്നു. അപാരമായ അസാന്മാർഗ്ഗികതയ്ക്ക് ഓസ്കാർ വൈൽഡ് രണ്ടു വർഷത്തോളം കഠിനതടവിന് ശിക്ഷിച്ചു. പണ്ഡിതനായ [[എച്. മോണ്ട്ഗോമറി ഹൈഡ്|എച്. മോണ്ട്ഗോമറി ഹൈഡിന്റെ]] അഭിപ്രായത്തിൽ അന്നത്തെ ബ്രിട്ടീഷ് നിയമം അനുസരിച്ച് ഇത് അർത്ഥമാക്കുന്നത് പ്രകൃതിവിരുദ്ധ ലൈംഗികക്രിയ ഒഴിച്ചുള്ള [[സ്വവർഗ്ഗാനുരാഗം]] എന്നാണ്. <ref>H. Montgomery Hyde, ''The Love That Dared not Speak its Name;'' p.5</ref> ഈ [[ജയിൽ]] വാസം വൈൽഡ് 46-ആം വയസ്സിൽ മരിച്ചുപോവുന്നതിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്നു. 19-ആം നൂറ്റാണ്ടിന്റെ അവസാനകാലഘട്ടത്തിലെ അപചയത്തിന്റെ ഭാഗമായി വൈൽഡ് അറിയപ്പെട്ടിരുന്നു.
 
==ജീവിതരേഖ ==
 
1854-ൽ പ്രശസ്തനായ ഒരു നേത്രചികിത്സാവിദ്ഗധന്റെയും, സ്പെരാൻസാ(Speranza) എന്ന അപരനാമത്തിൽ കവിതകളെഴുതിയിരുന്ന ദേശിയവാദിയായ ഒരു കവയിത്രിയുടെയും മകനായി ഡബ്ലിനിൽ ജനിച്ചു. ഡബ്ളിനിലെ ട്രിനിറ്റി കോളേജിലും, ഓക്സ്ഫോർഡിലെ മാഗ്ദലിൻ കോളേജിലുമായിരുന്നു പഠനം. ‘കല കലയ്ക്കു വേണ്ടി’ എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകനാവുന്നത് ഓക്സ്ഫോർഡിൽ വച്ചാണ്‌. 1881-ൽ ഒരു കവിതാസമാഹാരം പ്രസിദ്ധീകരിച്ചുവെങ്കിലും അതത്ര ശ്രദ്ധേയമായില്ല. 1884-ൽ കോൺസ്റ്റൻസ് ലോയ്ഡിനെ വിവാഹം കഴിച്ചു. പിന്നീടെഴുതിയ ഹാപ്പി പ്രിൻസ് (1888), ലോർഡ് ആർതർ സാവിൽസ് ക്രൈം (1891), അ ഹൗസ് ഒഫ് പോമഗ്രനേറ്റ്സ് (1891) എന്നീ കഥാസമാഹാരങ്ങളും, 1891-ൽ തന്നെ ഇറങ്ങിയ ദി പിക്ചർ ഒഫ് ഡോറിയൻ ഗ്രേ എന്ന നോവലും അദ്ദേഹത്തെ പ്രശസ്തനാക്കി. ആ പ്രശസ്തിയുടെ സ്ഥിരീകരണമായിരുന്നു, പിന്നീട് ലണ്ടനിലെ നാടകശാലകളിൽ അവതരിപ്പിച്ച ലേഡി വിന്റർമേഴ്സ് ഫാൻ, എ വുമൺ ഓഫ് നോ ഇമ്പോർട്ടൻസ്, ഏൻ ഐഡിയൽ ഹസ്ബൻഡ്, ദി ഇമ്പോർട്ടൻസ് ഒഫ് ബീയിങ്ങ് ഏണസ്റ്റ് എന്നീ നാടകങ്ങൾക്കു കിട്ടിയ അഭൂതപൂർവമായ സ്വീകരണം.
 
1891-ൽ ലോഡ് ആൽഫ്രഡ് ഡഗ്ളസിനെ കണ്ടുമുട്ടിയ വൈൽഡ് അദ്ദേഹവുമായി ഭ്രാന്തമായ പ്രണയത്തിലായി. 1895-ൽ തന്റെ പ്രശസ്തിയുടെ പരകോടിയിൽ നിൽക്കെ, ഡഗ്ളസിന്റെ പിതാവിനെതിരെ വൈൽഡ് ഒരു അപകീർത്തിക്കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കിടെ പക്ഷേ, വൈൽഡിന്റെ അസന്മാർഗ്ഗികനടപടികളുടെ തെളിവുകൾ പുറത്തുവരികയും, അദ്ദേഹത്തെ രണ്ടു കൊല്ലത്തെ തടവിനു വിധിക്കുകയും ചെയ്തു. 1897-ൽ ജയിലിൽ നിന്നിറങ്ങിയ സ്വയം പ്രവാസം വരിച്ച് യൂറോപ്പിലേക്കു പോയി. 1900-ൽ ഒരഗതിയെപ്പോലെ പാരീസിൽ വച്ചു മരിച്ചു.
 
 
 
== പ്രധാന കൃതികൾ ==
കഥകൾ
''സലോമി'', ''ദ് ഇമ്പോർട്ടൻസ് ഓഫ് ബീങ്ങ് ഏണസ്റ്റ്'', ''ആൻ ഐഡിയൽ ഹസ്ബന്റ്'', ''ദ് പിക്ചർ ഓഫ് ഡോറിയൻ ഗ്രേ'' എന്നിവയാണ് വൈൽഡിന്റെ പ്രധാന കൃതികൾ.
 
1. ദി ഹാപ്പി പ്രിൻസ് (1888)
2. ലോർഡ് ആർതർ സാവിൽസ് ക്രൈം (1891)
3. ഹൗസ് ഒഫ് പോമഗ്രനേറ്റ് (1891)
 
നാടകങ്ങൾ
1. ശലോമി (1893)
2. ലേഡി വിന്റർമേർസ് ഫാൻ (1892)
3. എ വുമൺ ഒഫ് നോ ഇമ്പോർട്ടൻസ് (1893)
4. ഏൻ ഐഡിയൽ ഹസ്ബൻഡ് (1894)
== അവലംബം ==
<references />
"https://ml.wikipedia.org/wiki/ഓസ്കാർ_വൈൽഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്