സംഗമോൽസവത്തിലേക്ക് സ്വാഗതം
No edit summary
വരി 109:
|}</div>
--'''[[വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2012/സമിതികൾ#സംഘാടക സമിതി|വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി]] [[ഉപയോക്താവ്:VsBot|VsBot]] ([[ഉപയോക്താവിന്റെ സംവാദം:VsBot|സംവാദം - talk]]) 10:57, 29 മാർച്ച് 2012 (UTC)
 
== വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം ==
 
 
പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,
 
'''[[w:HighBeam Research | ഹൈബീം റിസർച്ച്]]''' എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.
 
ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.
 
മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി '''[[w:Wikipedia:HighBeam/Applications | അപേക്ഷാതാളിൽ]] '''പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!
അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications
 
[[ഉപയോക്താവ്:Viswaprabha|ViswaPrabha (വിശ്വപ്രഭ)]] ([[ഉപയോക്താവിന്റെ സംവാദം:Viswaprabha|സംവാദം]]) 22:05, 3 ഏപ്രിൽ 2012 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Sonujacobjose" എന്ന താളിൽനിന്ന് ശേഖരിച്ചത്