"കൊന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
== ഉത്ഭവം ==
[[പ്രമാണം:Saint ANoine.jpg|thumb|175px|right|ക്രിസ്തീയസന്യാസത്തിന്റെ പിതാവായ താപസൻ, [[ഈജിപ്തിലെ അന്തോനീസ്]](ക്രി.വ. 251 – 356) ജപമാലയുമായി]]
 
[[File:Rosary,_കൊന്ത,_ജപമാല_153.JPG|thumb|200px|153 മണി കൊന്ത]]
 
കൊന്തയുടെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഒരു പാരമ്പര്യമനുസരിച്ച് ഇന്നത്തെ ഫ്രാൻസിലെ പ്രൗവിൽ എന്ന സ്ഥലത്ത് 1214-ൽ വിശുദ്ധ ഡോമിനിക്കിന് പ്രത്യക്ഷപ്പെട്ട് മാതാവ് വെളിപ്പെടുത്തിയതാണിത്. മാതാവിന്റെ ആ "പ്രത്യക്ഷം", "ജപമാലമാതാവ്" എന്നറിയപ്പെടുന്നു.<ref name="autogenerated6">കാതറീൻ ബീബെ, ''വിശുദ്ധ ഡോമിനിക്കും കൊന്തയും‍'' ISBN 0-89870-518-5 </ref> പതിനഞ്ചാം നൂറ്റാണ്ടിലെ ഡോമിനിക്കൻ സന്യാസിയും ദൈവശാസ്ത്രജ്ഞനും വിശുദ്ധനുമായ റോക്കിയുടെ പേരും കൊന്തയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൊന്തയുടെ പ്രചാരണത്തിനായി പല രാജ്യങ്ങളിലും ജപമാലസഖ്യങ്ങൾ സ്ഥാപിക്കാൻ മുൻകൈ എടുത്തത് അദ്ദേഹമാണ്. എന്നാൽ, ഡൊമിനിക്കിനും റോക്കിക്കും മുൻപേ തുടങ്ങി ക്രമാനുഗതമായി വികസിച്ചുവന്നതാണ് ഈ പ്രാർത്ഥന എന്നാണ് മിക്കവാറും പഠനങ്ങളുടെ കണ്ടെത്തൽ.<ref name = "cath">കൊന്ത, കത്തോലിക്കാവിജ്ഞാനകോശം[http://www.newadvent.org/cathen/13184b.htm]</ref>
Line 30 ⟶ 32:
 
== ദൈവശാസ്ത്രം ==
[[File:Rosary,_കൊന്ത,_ജപമാല_53.JPG|thumb|200px|53 മണി കൊന്തകൾ]]
 
കൊന്തനമസ്കാരം വഴിയുള്ള മരിയഭക്തിയുടെ ഒരു "പുതിയ വസന്തകാലം" വന്നെത്തിയെന്ന് അടുത്തകാലത്ത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിനോടും മാതാവിനോടും യുവതലമുറക്കുള്ള സ്നേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സൂചനകളിലൊന്നായി "കൊന്തഭക്തിയുടെ" പുതിയ ഉണർവിനെ കണ്ട അദ്ദേഹം ക്രിസ്തീയസങ്കല്പം അനുസരിച്ചുള്ള മനുഷ്യരക്ഷാചരിത്രത്തിലെ എല്ലാ പ്രധാനസംഭവങ്ങളേയും കുറിച്ചുള്ള ധ്യാനം എന്ന് കൊന്തയെ വിശേഷിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ കൊന്ത, യേശുവിൽ ശ്രദ്ധയൂന്നി ജീവിച്ച മാതാവിന്റെ ജീവിതത്തിലുള്ള പങ്കുചേരലാണെന്ന് ദൈവശാസ്ത്രജ്ഞൻ റൊമാനോ ഗാർഡിനി അഭിപ്രായപ്പെട്ടിട്ടുണ്ട്. യേശുവിലേയ്ക്കുള്ള വഴി മാതാവിലൂടെയാണെന്നും മരിയശാസ്ത്രം ക്രിസ്തുശാസ്ത്രം തന്നെയാണെന്നുമുള്ള റോമൻ കത്തോലിക്കാ മരിയശാസ്ത്രത്തിന്റെ നിലപാടാണ് ഈ അഭിപ്രായത്തിൽ പ്രകടമാകുന്നത്.<ref>''മരിയശാസ്ത്രം ക്രിസ്തുശാസ്ത്രമാണ്'' വിറ്റോറിയോ മെസ്സോറി, "The Mary Hypothesis" Rome, 2005</ref>
 
Line 40 ⟶ 44:
 
കൊന്തയുടെ മണികൾ തടി, അസ്ഥി, സ്ഫടികം, ഉണങ്ങിയ പൂക്കൾ, രത്നക്കല്ലുകൾ, പവിഴം, വെള്ളി, സ്വർണ്ണം ഇവ കൊണ്ടൊക്കെ നിർമ്മിക്കുക പതിവാണ്. "കൊന്തമണിമരം" എന്നറിയപ്പെടുന്ന ചെടിയിൽ ഉണ്ടാവുന്ന "കൊന്തപ്പയറും" കൊന്തയുടെ നിർമ്മാണത്തിനുപയോഗിക്കാറുണ്ട്. എന്നാൽ ഇക്കാലത്ത് മിക്കവാറും കൊന്തകളിലെ മണികൾ സ്പടികം, പ്ലാസ്റ്റിക്, മരം എന്നിവയിൽ ഒന്നു കൊണ്ട് ഉണ്ടാക്കിയവയാണ്. "മതാവിന്റെ കൊന്തനിർമ്മാതാക്കൾ" (Our Lady's Rosary Makers) എന്ന സംഘടന വർഷം തോറും 70 ലക്ഷത്തോളം കൊന്തകൾ നിർമ്മിച്ച് വിതരണം ചെയ്യുന്നു.<ref>മാതാവിന്റെ കൊന്ത നിർമ്മാതാക്കൾ [http://www.olrm.org/]</ref>
 
[[File:Rosary,_കൊന്ത,_ജപമാല_10.JPG|thumb|200px|10 മണി കൊന്തകൾ]]
 
വിശുദ്ധിയുമായി ബന്ധപ്പെട്ടതും അതിന്റെ സ്മരണ ഉണർത്തുന്നതുമായ വസ്തുക്കളും കൊന്തമണികളുടെ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്. സ്പെയിനിലെ സാന്തിയോഗാ ഡി കമ്പോസ്റ്റെല്ലായിലെ യാക്കോബ് ശ്ലീഹായുടെ പള്ളിയിൽ നിന്നുള്ള ജെറ്റ് കല്ലുകൾ, യരുശലേമിൽ യേശുവിന്റെ മനോവ്യഥയുടെ രംഗമായിരുന്ന ഗദ്സമേൻ തോട്ടത്തിലെ ഒലിവിൽ കായ്കൾ എന്നിവ മണികളുടെ നിർമ്മാണത്തിനുപയോഗിക്കുന്നു. തിരുശേഷിപ്പുകളും വിശുദ്ധജലവും ഉൾക്കൊള്ളിച്ചും മണികൾ നിർമ്മിക്കാറുണ്ട്. ആശീർവദിക്കപ്പെട്ട കൊന്ത ഒരു വിശുദ്ധവസ്തുവായി കണക്കാക്കപ്പെടുന്നു.
 
[[File:Rosary,_കൊന്ത,_ജപമാല_മോതിരം_10.JPG|thumb|200px|കൊന്ത മോതിരം]]
 
മണികൾ കെട്ടിയ ഒരു മാലയുടെ സഹായത്തോടെ കൊന്ത ചൊല്ലുന്നത് പതിവാണെങ്കിലും അതിന്റെ സഹായമില്ലാതെയും കൊന്ത ചൊല്ലാവുന്നതാണ്. എണ്ണം വിരലിലോ, മറ്റേതെങ്കിലും എണ്ണൽ ഉപകരണത്തിലോ ഒരുപകരണവും കൂടാതെയോ നടത്താം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ ഐ-പോഡുകളുടെ സഹായത്തോടെയും, യു-ട്യൂബിൽ കൊന്ത ധ്യാനങ്ങൾ കണ്ടും ഒക്കെ ഈ ഭക്ത്യഭ്യാസം നിറവേറ്റുന്നത് പതിവായിട്ടുണ്ട്.
"https://ml.wikipedia.org/wiki/കൊന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്