"വെൽക്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
No edit summary
വരി 1:
തുണി കൊണ്‍‌ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെല്‍ക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്‍‌ട് രണ്‍‌ട് വ്യത്യസ്ത സാധനങ്ങളെപ്രതലങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.
 
=='''വെല്‍‌ക്രോയുടെ ചരിത്രം'''==
 
സ്വിറ്റ്സെര്‍ലാന്‍റുകാരനായ ജോര്‍ജെസ് ദെ മെസ്ത്രാല്‍ എന്ന എന്‍‌ജിനീയറാണ്, 1948-ല്‍ ഈ വിദ്യ കണ്‍‌ടുപിടിച്ചത്. [[ആല്‍‌പ്സ്]] പര്‍വ്വതനിരകളില്‍ക്കൂടിയുള്ള തന്‍റെ പതിവു പ്രഭാത സവാരിക്കിടയില്‍, [[:en:Burdock |ബര്‍ഡോക്ക്(ഊരകത്തിന്‍കായ്)]]ചെടിയുടെ വിത്ത്, തന്‍റെ വസ്ത്രങ്ങളിലും വളര്‍ത്തുനായുടെ രോമങ്ങളിലും ഒട്ടിപ്പിടിക്കുന്നതു കണ്‍‌ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇത്തരമൊരു ആശയം ഉടലെടുത്തത്. വെല്‍‌വെറ്റ് എന്നര്‍ത്ഥം വരുന്ന വെല്യുര്‍സ്, കൊളുത്ത് എന്നര്‍ത്ഥം വരുന്ന ക്രോഷെ എന്നീ രണ്ട് ഫ്രെഞ്ച് വാക്കുകളില്‍ നിന്നാണ്‌ അദ്ദേഹം വെല്‍‌ക്രോ എന്ന പുതിയ പദം ഉണ്‍‌ടാക്കിയെടുത്തത്.
 
 
=='''വെല്‍‌ക്രോയുടെ ഘടന'''==
മുകളില്‍ സൂചിപ്പിച്ചതുപോലെ, രണ്‍‌ട് പ്രതലങ്ങളെ തമ്മില്‍ ചേര്‍ത്തു നിര്‍ത്താനാണ് വെല്‍‌ക്രോ ഉപയോഗിക്കുന്നത്. ഇവയില്‍ ഒരു പ്രതലത്തില്‍ നിറയെ ബലമേറിയ പ്ലാസ്റ്റിക് കൊളുത്തുകളും മറുപ്രതലം നിറയെ പ്ലാസ്റ്റിക്കിന്‍റെ ലോലമായ ചെറുകുരുക്കുകളും വിന്യസിച്ചിരിക്കും. ചിലപ്പോള്‍, രണ്‍‌ട് പ്രതലങ്ങളിലും കൊളുത്തുകള്‍ മാത്രമായുള്ള രീതിയിലും ഇതുണ്‍‌ടാക്കാറുണ്‍‌ട്. ഇപ്രകാരമുള്ള രണ്‍‌ട് പ്രതലങ്ങളും ചേര്‍ത്തമര്‍ത്തുമ്പോള്‍, കൊളുത്തുകള്‍ കുരുക്കുകള്‍ക്കിടയിലേക്ക് കുരുങ്ങുകയും തന്‍‌മൂലം പ്രതലങ്ങള്‍ അന്യോന്യം ബന്ധിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രതലങ്ങള്‍ വേര്‍പ്പെടുമ്പോള്‍, ഒരു പ്രത്യേകമായ കീറുന്ന ശബ്ദം ഉണ്‍‌ടായിരിക്കും. മിക്ക രാജ്ജ്യങ്ങളിലും, വെല്‍‌ക്രോ എന്നുള്ളത് രെജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാവസായികനാമമാണ്. അമേരികന്‍ ഐക്യനാടുകളിലെ, മാഞ്ചെസ്റ്റെര്‍ എന്ന സ്ത്ഥലത്താണ്, ഇവയുടെ അംഗീകൃത ആസ്ത്ഥാനം.
 
 
"https://ml.wikipedia.org/wiki/വെൽക്രോ" എന്ന താളിൽനിന്ന് ശേഖരിച്ചത്