"വെൽക്രോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(വ്യത്യാസം ഇല്ല)

15:18, 27 ജൂലൈ 2006-നു നിലവിലുണ്ടായിരുന്ന രൂപം

തുണി കൊണ്‍‌ടുള്ള പ്രത്യേക തരം ബന്ധനവിദ്യയുടെ വ്യാവസായിക നാമമാണ് വെല്‍ക്രോ. നാരുപോലെയുള്ള കൊളുത്തുകളും കുരുക്കുകളും കൊണ്‍‌ട് രണ്‍‌ട് വ്യത്യസ്ത സാധനങ്ങളെ അന്യോന്യം ബന്ധിപ്പിക്കുന്ന സംവിധാനമാണിത്.

ചരിത്രം

സ്വിറ്റ്സെര്‍ലാന്‍റുകാരനായ ജോര്‍ജെസ് ദെ മെസ്ത്രാല്‍ എന്ന എന്‍‌ജിനീയറാണ്, 1948-ല്‍ ഈ വിദ്യ കണ്‍‌ടുപിടിച്ചത്. ആല്‍‌പ്സ് പര്‍വ്വതനിരകളില്‍ക്കൂടിയുള്ള തന്‍റെ പതിവു പ്രഭാത സവാരിക്കിടയില്‍, ബര്‍ഡോക്ക്(ഊരകത്തിന്‍കായ്)ചെടിയുടെ വിത്ത്, തന്‍റെ വസ്ത്രങ്ങളിലും വളര്‍ത്തുനായുടെ രോമങ്ങളിലും ഒട്ടിപ്പിടിക്കുന്നതു കണ്‍‌ടപ്പോഴാണ് അദ്ദേഹത്തിന്‍റെ മനസ്സില്‍ ഇത്തരമൊരു ആശയം ഉടലെടുത്തത്. വെല്‍‌വെറ്റ് എന്നര്‍ത്ഥം വരുന്ന വെല്യുര്‍സ്, കൊളുത്ത് എന്നര്‍ത്ഥം വരുന്ന ക്രോഷെ എന്നീ രണ്ട് ഫ്രെഞ്ച് വാക്കുകളില്‍ നിന്നാണ്‌ അദ്ദേഹം വെല്‍‌ക്രോ എന്ന പുതിയ പദം ഉണ്‍‌ടാക്കിയെടുത്തത്.



തര്‍ജ്ജമ: English Wikipedia: Velcro

"https://ml.wikipedia.org/w/index.php?title=വെൽക്രോ&oldid=12775" എന്ന താളിൽനിന്ന് ശേഖരിച്ചത്