"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ref needed
വരി 1:
{{Unreferenced}}
 
പ്രശസ്തനായ കവി, ആട്ടക്കഥാകൃത്ത് . എ.ഡി.1682 നും 1759 നും ഇടക്കാണ് ജീവിതകാലം എന്ന് വിശ്വസിക്കുന്നു. [[തൃശൂര്‍]] ജില്ലയിലെ [[ഇരിങ്ങാലകുട]]യിലാണ് ജനനം. സംസ്കൃതത്തിലും, തര്‍ക്കശാസ്ത്രത്തിലും, വ്യാകരണത്തിലും, ജ്യോതിഷത്തിലും പാണ്ഡിത്യം നേടി. കുംഭകോണം, തഞ്ചാവൂര്‍, കാഞ്ചീപുരം എന്നിവടങ്ങളില്‍ സഞ്ചരിച്ച് സംഗീതം പഠിച്ചു. [[ശ്രീരാമനെ]] സ്തുതിച്ചു കൊണ്ടെഴുതിയ രാമപഞ്ചശതി, ഗിരിജാകല്യാണം, ഗീതപ്രബന്ധം, നളചരിതം ആട്ടക്കഥ എന്നിവയാണ് വാര്യരുടെ കൃതികള്‍.
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തില്‍ അനശ്വര പ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യര്‍ കൂടല്‍മാണിക്യസ്വാമിയുടെ ഭക്തനായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിന് സമീപമുള്ള അകത്തൂട്ട് വാര്യത്താണ് അദ്ദേഹം ജനിച്ചത്. രാമനെന്നായിരുന്നു പേര്. അത് ഉണ്ണിരാമനായി, ഉണ്ണായി എന്ന ചെല്ലപ്പേരായി രൂപാന്തരം പ്രാപിച്ചു. കൂടല്‍മാണിക്യസ്വാമിക്ക് മാല കെട്ടലാകുന്ന കഴകം അകത്തൂട്ട് വാര്യത്തേകായിരുന്നു. അതിനാല്‍ ബാല്യകാലം മുതല്‍ക്ക് തന്നെ കൂടല്‍മാണിക്യസ്വാമിയെ സേവിക്കാനും,ഭഗവാനില്‍ ദാസ്യഭക്തിയെ വളര്‍ത്താനും ഉണ്ണായിവാര്യര്‍ക്ക് സാധിച്ചു. തന്റെ കുലത്തൊഴിലാകുന്ന മാലകെട്ടലിലൂടെ ദിവസേന സംഗമേശ്വരനെ ആരാധിച്ചിരുന്ന ഒരു ഭക്തനായിരുന്നു ഉണ്ണായിവാര്യര്‍.
Line 23 ⟶ 25:
കൃതികളെക്കുറിച്ച് തര്‍ക്കമുണ്ട്. എത്ര കൃതികള്‍ രചിച്ചുവെന്നോ അവയേതെന്നോ ഉള്ള കാര്യത്തിലൊന്നും ഒരു തിട്ടവുമില്ല. എന്നാല്‍ നളചരിതം ആട്ടക്കഥ ഉണ്ണായി വാര്യരുടേതാണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. ഈയൊരൊറ്റ കൃതിമതി അദ്ദേഹത്തിന്‍റെ കവിത്വസിദ്ധിക്കു നിദര്‍ശനമായി ചൂണ്ടിക്കാട്ടാന്‍.
'''രാമപഞ്ചശതി''', '''ഗിരിജാകല്യാണം''' എന്നീ കൃതികളും ഉണ്ണായി വാര്യരുടേതാണെന്നു ചില പണ്ഡിതന്മാര്‍ അവകാശപ്പെടുന്നു.
 
==ആധാരസൂചിക==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്