"ഉണ്ണായിവാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
 
==നളചരിതം ആട്ടകഥ ചുരുക്കത്തില്‍==
മഹാഭാരതം ആരണ്യപര്‍വത്തിലെ 52 മുതല്‍ 79 വരെയുള്ള അധ്യായങ്ങളില്‍ വര്‍ണിക്കപ്പെട്ട "നളോപാഖ്യാന“മാണു നാലുദിവസത്തെ അഭിനയത്തിനുതകുന്ന വിധത്തില്‍ ഉണ്ണായി വാര്യര്‍ നളചരിതം ആട്ടക്കഥയിലൂടെ പുനരാഖ്യാനം നിര്‍വഹിച്ചത്.
നിഷധരാജാവായ നളന്‍ വിദര്‍ഭ രാജപുത്രിയായ ദമയന്തിയെക്കുറിച്ചു കേട്ടറിഞ്ഞ് അവളില്‍ അനുരാഗബദ്ധനാവുന്നു. ഒരു സ്വര്‍ണഹംസം നളനുവേണ്ടി ദമയന്തിയുടെയടുത്തു ദൂതുപോവാന്‍ സമ്മതിക്കുന്നു. ഹംസം ദമയന്തിയോടു നളകഥ പറഞ്ഞ് അവളില്‍ നളനോടുള്ള അനുരാഗം ജനിപ്പിക്കുന്നു.
ഒരുപാടു തടസ്സങ്ങള്‍ക്കൊടുവില്‍ നളന്‍ ദമയന്തിയെ വിവാഹം കഴിച്ചുവെങ്കിലും കലിബാധിതനായി ദമയന്തിയെ ഉപേക്ഷിക്കേണ്ടിവരുന്നു- ഒപ്പം രാജ്യവും നഷ്‌ടപ്പെട്ടു. പിന്നീടു പലവിധ പരീക്ഷണങ്ങള്‍ നേരിട്ടു കലിവിമുക്തനായിത്തീര്‍ന്നു നഷ്‌ടപ്പെട്ട രാജ്യം തിരികെപ്പിടിച്ചു ശിഷ്‌ടകാലം ദമയന്തിയോടൊന്നിച്ചു സുഖജീവിതം നയിക്കുന്നതാണു നളചരിതത്തിലെ കഥ.
 
==പ്രത്യേകതകള്‍==
ആട്ടക്കഥയുടെ നിയതമായ ചിട്ടവട്ടങ്ങളെ വാര്യര്‍ ലംഘിച്ചിരുന്നതായി കാണാം.പദ്യങ്ങള്‍ സംസ്കൃതത്തിലും പദങ്ങള്‍ മലയാളത്തിലും രചിക്കുന്ന രീതിയൊന്നും അദ്ദേഹം പിന്തുടര്‍ന്നു കാണുന്നില്ല. നാടകീയതയാണ് ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത. കാവ്യഗുണത്തിന്‍റെ കാര്യത്തില്‍ മുന്പുണ്ടായിരുന്ന എല്ലാ കാവ്യങ്ങളെയും പിന്തള്ളാന്‍ നളചരിതം ആട്ടക്കഥയ്ക്കായി.
"https://ml.wikipedia.org/wiki/ഉണ്ണായിവാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്