"മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിട്ടു പോയ അക്ഷരങ്ങള്‍
വരി 21:
ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു. അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. "ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേല്‍ക്കുക. എന്നിട്ട് (ദുഷിച്ച നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്‍റെ രക്ഷിതാവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ വിട്ട് അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്. നിന്‍റെ നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം വന്നുകഴിഞ്ഞാല്‍) അത്, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10)
 
====പ്രബോധനം====
അങ്ങിനെ മുഹമ്മദുനബി (സ) യെ ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു. മുഹമ്മദ് നബി (സ) യുടെ ആത്മാര്‍ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു. അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്‍, സഅ്ദ്, സുബൈര്‍, തല്‍ഹാ എന്നിവരും "മുഹമ്മദു നബി (സ) ദൈവത്തിന്‍റെ ദൂതനും അടിമയുമാണെന്ന്' വിശ്വസിച്ചു.
 
Line 43 ⟶ 44:
യസ്രിബില്‍ പ്രവാചകന് ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. നബി (സ) യസ്രിബിലെത്തിയതോടെ ഇസ്ലാമിക സമൂഹത്തിന് ഒരു നവീന രൂപം കൈവന്നു. ഒരു മാതൃകാരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് നബി (സ) അവിടെ ചെയ്തത്. ഒരു നിയമഗ്രന്ഥവും ഒരു നേതൃത്വവും ഒരു ദൈവത്തിലുള്ള വിശ്വാസവും നല്‍കിക്കൊണ്ട് മുസ്ലീംകളെ അദ്ദേഹം ഏകീകരിച്ചു. മദീനാവാസികള്‍ക്ക് ഒരു പുതുനാമം അദ്ദേഹം നല്‍കി. അന്‍സാറുകള്‍ അഥവാ സഹായികള്‍. മക്കയില്‍ നിന്ന് വന്നവര്‍ മഹാജിറുകള്‍ അഥവാ അഭയാര്‍ത്ഥികള്‍ എന്ന പേരിലറിയപ്പെട്ടു. സത്യവിശ്വാസികള്‍ സഹോദരന്‍മാരാണ് എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രവാചകന്‍ അന്‍സാറുകളെയും മുഹാജിറുകളെയും ഒന്നിപ്പിച്ചു. അന്‍സാറുകളും മുഹാജിറുകളും തമ്മിലുള്ള സ്നേഹബന്ധം സഹോദരന്‍മാര്‍ തമ്മിലുള്ളതിനേക്കാള്‍ സുദൃഢമായിരുന്നു. കാരണം അത് അല്ലാഹുവിന്നു വേണ്ടിയുള്ള സ്നേഹമായിരുന്നു. അന്‍സാറുകള്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ വീടുകളിലെ അംഗങ്ങളായി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്തു. പല മദീന നിവാസികളും തങ്ങളുടെ സ്വത്തില്‍ പകുതി മക്കയില്‍നിന്നു വന്നവര്‍ക്കു കൊടുത്തു. അവരുടെ കൃഷിയിലും കച്ചവടത്തിലും മൂഹാജിറുകളെ പങ്കാളികളാക്കി. മുഹാജിറുകളും അന്‍സാറുകളും ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള സുഖദുഃഖങ്ങള്‍ പങ്കിട്ടെടുത്തുകൊണ്ടുള്ള ആ ജീവിതം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. "(മക്കയില്‍ നിന്ന് ഹിജ്റ പോയവര്‍ക്ക്) വീടും സത്യവിശ്വാസവും, അവര്‍ എത്തും മുന്പുതന്നെ ഒരുക്കിവെച്ചവരാവട്ടെ, അവരുടെ അടുക്കലേക്ക് സ്വദേശം വെടിഞ്ഞുചെല്ലുന്നവരെ സ്നേഹിക്കുന്നു. ഹിജ്റ പോയവര്‍ക്ക് ലഭിക്കുന്ന ധനത്തെ സംബന്ധിച്ചു മനസ്സില്‍ യാതൊരാഗ്രവും അവര്‍ക്ക് തോന്നിയിരുന്നുമില്ല. (മാത്രമല്ല) അവര്‍ക്ക് സാന്പത്തിക ക്ലേശമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ (മുഹാജിറുകള്‍ക്ക്) അവര്‍ മുന്‍ഗണന കല്‍പിക്കുന്നു. മനസ്സിന്‍റെ പിശുക്കില്‍നിന്നും അത്യാഗ്രഹത്തില്‍നിന്നും വല്ലവരും സുരക്ഷിതരായാല്‍ അവര്‍ തന്നെയാണ് വിജയികള്‍' (ഖുര്‍ആന്‍ 59 : 9)
 
====മദീനയില്‍====
മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത പ്രവാചകന്‍ ഉറപ്പുവരുത്തി. ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടന്പടി പ്രവാചകനുണ്ടാക്കി. മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടന്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടന്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു. വില്യംമൂര്‍ എഴുതുന്നു. ഈ ഉടന്പടി അദ്ദേഹത്തില്‍ ഉള്‍കൊണ്ട മഹത്വം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ മാത്രമല്ല, എല്ലാ യുഗങ്ങളിലെയും ഒരു മഹാത്മാവായിരുന്നു അദ്ദേഹം. നജ്റാനിലെ ക്രിസ്ത്യാനികളും പ്രവാചകനുമായി ഉടന്പടിയിലേര്‍പ്പെട്ടു. മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ രാഷ്ട്രമായിരുന്നു. ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ മോചിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങിനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിവില്‍ ക്രിമിനല്‍ നിയമങ്ങളും ഖുര്‍ആന്‍ നല്‍കിയിരുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ സ്വത്ത് സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കണം. അത്കൊണ്ട് 'സക്കാത്ത്' എന്ന പേരില്‍ പണമായുള്ള സ്വത്തിന്‍റെ 2.5% ഉം കാര്‍ഷിക വരുമാനത്തിന്‍റെ 10% ഉം ദരിദ്രവിഭാഗങ്ങളില്‍ മാത്രം ഓരോ വര്‍ഷവും വിതരണം ചെയ്യപ്പെട്ടു. അതിനെ ദരിദ്രരുടെ അവകാശം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത്പോലെ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും പൊതുഖജനാവില്‍ അവകാശമുണ്ടെന്നും അവരുടെ സംരക്ഷണം ഗവണ്‍മെന്‍റിന്‍റെ ബാദ്ധ്യതയാണെന്നും ഭരണകൂടം അംഗീകരി 'ഓ നബീ മനുഷ്യരോടു പറയുക. (ആരുടെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങള്‍ ജീവിക്കുന്നുവോ) അവന്‍, അല്ലാഹു, ഏകനാണ്. (സര്‍വ്വചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനുമായി നിലകൊള്ളുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന് സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍) അവന്നു തുല്യമായി ആരുംതന്നെ ഇല്ല.' (ഖുര്‍ആന്‍ 112 : 1-4)
 
Line 58 ⟶ 60:
 
ഈ സമയത്ത് അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവീക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 15:4). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി. ആധുനികകാലത്ത് മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നു. അത് അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഇനിയൊരു പ്രവാചകനോ വേദഗ്രന്ഥമോ വരാനില്ല. ലോകാവസാനം വരേക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമാണ് ഖുര്‍ആന്‍.
 
====അന്ത്യം====
വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം 3 മാസമേ നബി (സ) ജീവിച്ചുളളു. ഹി. 12-ാംവര്‍ഷം റബി ഉല്‍ അവ്വുല്‍ 12-ാം തിയ്യതി തിങ്കളാഴ്ച പ്രവാചകന്‍ അന്തരിച്ചു. അദ്ദേഹത്തിന്‍റെ മാര്‍ഗ്ഗദര്‍ശനം അനുസരിച്ച് ജീവിക്കാനും അങ്ങിനെ ജീവിത വിജയം നേടുവാനും പരലോകത്ത് അദ്ദേഹത്തോടൊപ്പം ജീവിക്കാനും ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
"https://ml.wikipedia.org/wiki/മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്