"കെ.ജെ. യേശുദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
===മറക്കാത്ത ഗാനങ്ങള്‍===
ആദ്യകാലത്ത്‌ പാടിയ സിനിമാ ഗാനങ്ങളാണ്‌ യേശുദാസിന്റെ ആരാധകര്‍ എന്നും നെഞ്ചിലേറ്റുന്നത്‌. മലയാള സിനിമാ സംഗീതത്തിന്റെ പ്രതാപകാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും(1960-1980) പാടാന്‍ അവസരം ലഭിച്ചു എന്നതാണ്‌ ദാസിനു ലഭിച്ച അപൂര്‍വ്വഭാഗ്യം. സംഗീത സംവിധായകരായി [[ദക്ഷിണാമൂര്‍ത്തി]], [[എം. എസ്‌. ബാബുരാജ്‌]], [[ദേവരാജന്‍]] എന്നിവരും ഗാനരചയിതാക്കളായി [[വയലാര്‍ രാമവര്‍മ്മ|വയലാര്‍]], [[പി. ഭാസ്കരന്‍]], [[ഓ. എന്‍. വി.]] എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേര്‍ന്നപ്പോള്‍ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസിനെ തൊട്ടുണര്‍ത്തുന്ന സംഗീതവും ഉള്ളില്‍ത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. ഈ വര്‍ഷങ്ങളില്‍ ജനിച്ചിട്ടില്ലാത്ത കേരളത്തിലെ യുവതലമുറ പോലും യേശുദാസിന്റെ പഴയഗാനങ്ങള്‍ കേള്‍ക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌.
 
==കൂടുതല്‍ വിവരങ്ങള്‍ക്ക്==
"https://ml.wikipedia.org/wiki/കെ.ജെ._യേശുദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്