"ടി. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 21:
==ചലച്ചിത്രരംഗത്ത്==
''നിഴൽ'' എന്ന നാടകമാണ് ഇദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. [[സത്യൻ (ചലച്ചിത്രനടൻ)|സത്യൻ]] ആയിരുന്നു ആ നാടകത്തിന്റെ ഉദ്ഘാടകൻ. സത്യനും ബാസുരാജും ചേർന്ന് [[ഹരിഹരൻ (സം‌വിധായകൻ)|ഹരിഹരനെക്കൊണ്ട്]] ഈ നാടകം ചലച്ചിത്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. അതു നടന്നില്ലെങ്കിലും ഒരു വർഷത്തിനകം ഹരിഹരന്റെ ''ലൌ മാര്യേജ്'' എന്ന ചിത്രത്തിന് ഇദ്ദേഹം തിരക്കഥയെഴുതി. തുടർന്ന് ഹരിഹരന്റെതന്നെ നിരവധി ജനപ്രിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. പ്രായോഗിക രാഷ്ട്രീയരംഗത്തെ അടിയൊഴുക്കുകളും അകംകഥകളും ഇതിവൃത്തമാക്കിയ ചടുലമായ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം - ''ഈനാട്, വാർത്ത, അങ്ങാടി, അടിമകൾ ഉടമകൾ'' തുടങ്ങിയവ ഉദാഹരണം. ''ആവനാഴി, [[ഇൻസ്പെക്ടർ ബൽറാം]]'' തുടങ്ങിയ പൊലീസ് ചിത്രങ്ങളും ഇദ്ദേഹം എഴുതിയതാണ്.
പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം, രഞ്ജിത് സംവിധാനം ചെയ്ത പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 
ചരിത്ര പശ്ചാത്തലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ശ്രദ്ധേയമാണ്. ചലച്ചിത്ര തിരക്കഥാകൃത്ത് [[ദീദി ദാമോദരൻ]] മകളാണ്‌.
"https://ml.wikipedia.org/wiki/ടി._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്