"ആദാമും ഹവ്വായും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Michiel Coxie - Original Sin - WGA05581.jpg|thumb|200px|right|ആദാമും ഹവ്വായും]]
 
[[യഹൂദർ|യഹൂദ]]-[[ക്രിസ്തു|ക്രൈസ്തവ]]-[[ഇസ്ലാം|ഇസ്ലാമിക]] വിശ്വാസങ്ങളനുസരിച്ച് [[ദൈവം]] സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ആദ്യത്തെ ആണും പെണ്ണുമാ്പെണ്ണുമാണ് '''ആദാമും ഹവ്വായും'''. [[ആകാശം]], ഭൂമി, സൂര്യചന്ദ്രന്മാർ, താരാഗണങ്ങൾ തുടങ്ങിയവയെ ഓരോ ദിവസങ്ങളായി സൃഷ്ടിച്ച ശേഷം ആറാംദിവസം ദൈവം [[മനുഷ്യൻ|മനുഷ്യനെ]] സൃഷ്ടിച്ചതായി [[ബൈബിൾ]] പഴയനിയമത്തിൽ പറയുന്നു. മണ്ണുകൊണ്ടു മനുഷ്യനെ മെനഞ്ഞുണ്ടാക്കിയ ദൈവം, മൂക്കിൽ ശ്വാസം ഊതി ജീവൻ നൽകി. അവന് കൃഷി ചെയ്യാനും താമസിക്കാനുമായി ഏദൻ തോട്ടത്തെ സൃഷ്ടിച്ചു. സകല ജീവജാലങ്ങളുടെമേലും അവന് ആധിപത്യം നൽകി. കായ്കനികളായിരുന്നു ഭക്ഷണം. തോട്ടത്തിന്റെ മധ്യത്തിൽ നിന്നിരുന്ന നന്മതിന്മകളുടെ അറിവിന്റെ [[വൃക്ഷം|വൃക്ഷത്തിലെ]] [[ഫലം]] അനുഭവിക്കുന്നതിൽനിന്നു മാത്രം ദൈവം [[ആദാം|ആദാമിനെ]] വിലക്കിയിരുന്നു.
 
ആദാം തനിയെ ഇരിക്കുന്നതു നന്നല്ല എന്നു ദൈവം കണ്ടു. <ref>ഉത്പത്തി 2. 18</ref>. മറ്റു ജീവജാലങ്ങളൊന്നും അവനു മതിയായ തുണ ആയില്ല. അതിനാൽ, [[ഹവ്വാ]] എന്ന സ്ത്രീയെ ദൈവം സൃഷ്ടിച്ചു. ആദാമിനെ ഉറക്കിയ ശേഷം അവന്റെ ഒരു വാരിയെല്ല് ഊരിയെടുത്ത് അതിൽനിന്നാണ് ഹവ്വായെ സൃഷ്ടിച്ചതെന്നു ബൈബിൾ വിശദീകരിക്കുന്നു.<ref>ഉത്പത്തി 2.21</ref>. [[പാമ്പ്|പാമ്പിന്റെ]] രൂപത്തിൽ വന്ന [[സാത്താൻ|സാത്താന്റെ പ്രേരണക്കു വഴങ്ങി, ഉദ്യാനമദ്ധ്യത്തിൽ നിന്നിരുന്ന വിലക്കപ്പെട്ട വൃക്ഷത്തിന്റെ കനി ഹവ്വാ തിന്നു. ആദാമിനും നൽകി; അവനും ഭക്ഷിച്ചു. അതേ തുടർന്ന് അവർ നഗ്നരാണെന്ന ബോധം അവർക്കുണ്ടായി. അത്തിയില കൂട്ടിത്തയ്ച്ച് അരയാട ഉണ്ടാക്കി അവർക്കു നൽകിയ ദൈവം ദൈവം അവർക്ക് കഷ്ടപ്പാടുകൾ വിധിച്ചു നൽകുകയും ഏദൻ തോട്ടത്തിൽനിന്നും നിഷ്കാസനം ചെയ്യുകയും ചെയ്തു. തുടർന്ന് അവർ കഠിനയത്നം ചെയ്തു ജീവിക്കേണ്ടി വന്നു എന്നാണ് [[ബൈബിൾ]] കഥ.
"https://ml.wikipedia.org/wiki/ആദാമും_ഹവ്വായും" എന്ന താളിൽനിന്ന് ശേഖരിച്ചത്