"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
ജനങ്ങളുടെ ആദ്ധ്യാത്മികവും ഭൗതികവുമായ പുരോഗതിക്ക്, പഴയ റോമൻ സംസ്കൃതിയുടെ അവശിഷ്ടങ്ങളെ പുതിയ അധികാരിവർഗ്ഗത്തിന്റെ 'കിരാത'-സംസ്കാരവുമായി സമന്വയിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; അതിനാൽ വിസിഗോത്തു രാജ്യത്തിലെ വിവിധ ജനവിഭാഗങ്ങളേയും ഉപസംസ്കൃതികളേയും ഏക രാഷ്ട്രമായി ഒന്നിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈ ലക്ഷ്യത്തിന്റെ പ്രാപ്തിക്ക് ലഭ്യമായ എല്ലാ ധാർമ്മികോപാധികളും സ്വീകരിച്ച അദ്ദേഹം അതിൽ പൂർണ്ണമായി വിജയിച്ചു. ആരിയൻ വിശ്വാസത്തെ നിർമ്മാർജ്ജനം ചെയ്യാനും പുതിയതായി ഉടലെടുത്ത 'അസെഫാലി' വിശ്വാസത്തെ മുളയിലെ നുള്ളിക്കളയാനും അദ്ദേഹത്തിനു കഴിഞ്ഞു. തന്റെ അധികാരസീമയിൽ മതപരമായ അച്ചടക്കം ഉണ്ടായിരിക്കാൻ ഇസിദോർ പ്രത്യേകം ശ്രദ്ധിച്ചു.
 
ഗോത്തുകൾക്കിടയിൽ വർദ്ധിച്ചു വന്നിരുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ, വിദ്യാഭ്യാസത്തിന്റെ പ്രചരണത്തെയാണ് അദ്ദേഹം ആശ്രയിച്ചത്. സെവിലിന് വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന്റെ ഭരണം അവസരമായി. അറബികളിലൂടെ യവനദർശനത്തെ പാശ്ചാത്യലോകം വീണ്ടും കണ്ടെത്തുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപ് ഇസിദോർ തന്റെ നാട്ടുകാർക്ക് അരിസ്റ്റോട്ടിലിനെ പരിചയപ്പെടുത്തിപരിചയപ്പെടുത്തിയിരുന്നു.
 
==സഭാസമ്മേളനങ്ങൾ==
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്