"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
ഓരോ വിഷയത്തിന്റേയും പരിഗണന അതിലെ അടിസ്ഥാനസംജ്ഞകളെ നിർവചിക്കാനും അതിന്റെ ഉത്ഭവം കണ്ടെത്താനും ശ്രമിച്ചുകൊണ്ടായിരുന്നു. മനുഷ്യന്റെ ലത്തീൻ പേരായ 'ഹോമോ'-യുടെ ഉല്പത്തി വിശദീകരിക്കുന്നത് മണ്ണിന്റെ 'ഹ്യൂമസ്' എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്. ദൈവം മണ്ണിൽ നിന്നു രൂപപ്പെടുത്തിയതിനാലാണത്ര മനുഷ്യന് 'ഹോമോ' എന്ന പേരുണ്ടായത്.<ref name = "durant"/>
 
ഭൂമിയുടെ പ്രതല ഘടനയെക്കുറിച്ച് മദ്ധ്യയുഗങ്ങളിൽ നിലവിലിരുന്ന സാമാന്യധാരണ ഇസിദോറിൽ നിന്നു കടം കൊണ്ടതാണ്. ഒരു വൃത്തം വരച്ച്, അതിന്റെ താഴത്തെ പകുതിയിൽ റോമൻ അക്ഷരമാലയിലെ T എന്ന അക്ഷരം എഴുതിയാണ് അതു വിശദീകരിച്ചിരുന്നത്. T-യുടെ തിരശ്ചീനരേഖക്ക് മുകളിലുള്ള ഖണ്ഡമായി വരുന്ന അർത്ഥവൃത്തം ഏഷ്യയും T-യുടെ ലംബരേഖയുടെ ഇടതുഭാഗം യൂറോപ്പും വലതുഭാഗം ആഫ്രിക്കയും ആണെന്നു വിശദീകരിക്കപ്പെട്ടു. T-യുടെ തിരശ്ചീനരേഖയുടെ ഇടത്തേപകുതി കരിങ്കടലും, വലത്തേ പകുതി നൈൽനദിയും ലംബരേഖ മദ്ധ്യധരണിക്കടലും ആയി കണക്കാക്കപ്പെട്ടു. ഭൂമദ്ധ്യരേഖയുടെ നീളം എൺപതിനായിരം സ്റ്റേഡിയാ ആണെന്നും ഇസിദോർ കണക്കാക്കിയിരുന്നു.<ref>[[ഉംബർട്ടോ എക്കോ]], "സാഹിത്യത്തെക്കുറിച്ച്" എന്ന ലേഖനസമാഹാരത്തിലെ "നുണയുടെ ശക്തി" എന്ന ലേഖനം (പുറങ്ങൾ 277-79). ഭൂമദ്ധ്യരേഖയുടെ നീളം എൺപതിനായിരം സ്റ്റേഡിയാ ആണെന്നും ഇസിദോർ കണക്കാക്കിയിരുന്നു.</ref>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്