"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
[[ചിത്രം:Isidoro di siviglia, etimologie, fine VIII secolo MSII 4856 Bruxelles, Bibliotheque Royale Albert I, 20x31,50, pagina in scrittura onciale carolina.jpg|thumb|200px|ഇസിദോറിന്റെ 'നിരുക്തങ്ങൾ എന്ന വിജ്ഞാന സമാഹാരത്തിന്റെ ഒരു പുറം, ബെൽജിയത്തിലെ രാജകീയഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്നത്]]
 
സ്വമതസ്ഥർക്കായി സാർവർത്രികമായ വിജ്ഞാനത്തിന്റെ ഒരു സമാഹാരം രൂപപ്പെടുത്താൽ ശ്രമിച്ചരൂപപ്പെടുത്തിയ ആദ്യത്തെ ക്രിസ്തീയലേഖകൻ ഇസിദോർ ആണ്. 'എറ്റിമോളജികൾ' (നിരുക്തങ്ങൾ) എന്നു പേരുള്ള ആ രചന 'തുടക്കങ്ങൾ'(Origines) എന്ന പേരിൽ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നു. 448 അദ്ധ്യായങ്ങളുള്ള ആ കൃതി 20 വാല്യങ്ങൾ അടങ്ങിയതാണ്. അതിൽ ഇസിദോർ, പുരാതനകാലത്തെ പല രചനകൾക്കും താൻ എഴുതിയ സംഗ്രഹങ്ങൾ ഉൾപ്പെടുത്തി. പുരാതനലോകത്തിലെ വിജ്ഞാനശകലങ്ങൾ പലതും അങ്ങനെ വിസ്മൃതിയിൽ നിന്നു രക്ഷപെട്ടു. സ്വന്തം ഓർമ്മയുടെ സഹായത്തിനായി ഇസിദോർ എഴുതിയുണ്ടാക്കിയ ഈ ശകലങ്ങൾ സമാഹരിച്ചു പ്രസിദ്ധപ്പെടുത്താൻ അദ്ദേഹത്തെ നിർബ്ബന്ധിച്ചത് സുഹൃത്തും സരഗോസയിലെ മെത്രാനുമായിരുന്ന ബ്രൗളിയോ ആയിരുന്നു.<ref name = "durant">[[വിൽ ഡുറാന്റ്]],വിശ്വാസത്തിന്റെ യുഗം, [[ദ സ്റ്റോറി ഓഫ് സിവിലിസേഷൻ|സംസ്കാരത്തിന്റെ കഥ]], നാലാം ഭാഗം(പുറങ്ങൾ 95-96)</ref>
 
വിജ്ഞാനകോശം എന്നു പറയാമെങ്കിലും ഇസിദോറിന്റെ കൃതി അക്ഷരമാലയെ പിന്തുടർന്ന് ക്രമീകരിച്ചതായിരുന്നില്ല. അതിന്റെ തുടക്കം പഴയ പാശ്ചാത്യ വിദ്യാപദ്ധതിയിലെ ത്രിവിഷയങ്ങളായ വ്യാകരണം, തർക്കശാസ്ത്രം, യുക്തിശാസ്ത്രം എന്നിവയിലായിരുന്നു. തുടർന്ന് പാഠ്യക്രമത്തിലെ ചതുർവിഷയങ്ങളായ അങ്കഗണിതം, ക്ഷേത്രഗണിതം, സംഗീതം, ജ്യോതിശാസ്ത്രം എന്നിവ വന്നു. തുടർന്ന്, വൈദ്യശാസ്ത്രം, നിയമം, ചരിത്രം, ദൈവശാസ്ത്രം, ശരീരഘടനാശാസ്ത്രം, ശരീരശാസ്ത്രം, ജന്തുശാസ്ത്രം, പ്രപഞ്ചശാസ്ത്രം, ഭൂമിശാസ്ത്രം, നിർമ്മാണശാസ്ത്രം, ഭൂമാപനശാസ്ത്രം, ധാതുശാസ്ത്രം, കൃഷിശാസ്ത്രം, യുദ്ധശാസ്ത്രം, കായികവിദ്യകൾ, കപ്പൽനിർമ്മാണം, വേഷഭൂഷണങ്ങൾ, വീട്ടുപകരണങ്ങൾ, എന്നിവ പരിഗണിക്കപ്പെട്ടു. ഓരോ വിഷയത്തിന്റേയും പരിഗണന അതിലെ അടിസ്ഥാനസംജ്ഞകളെ നിർവചിക്കാനും അതിന്റെ ഉത്ഭവം കണ്ടെത്താനും ശ്രമിച്ചുകൊണ്ടായിരുന്നു. മനുഷ്യന്റെ ലത്തീൻ പേരായ 'ഹോമോ'-യുടെ ഉല്പത്തി വിശദീകരിക്കുന്നത് മണ്ണിന്റെ 'ഹ്യൂമസ്' എന്ന പേരുമായി ബന്ധപ്പെടുത്തിയാണ്. ദൈവം മണ്ണിൽ നിന്നു രൂപപ്പെടുത്തിയതിനാലാണത്ര മനുഷ്യന് 'ഹോമോ' എന്ന പേരുണ്ടായത്.<ref name = "durant"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്