"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
ഹിസ്പാനിയയിലെ മെത്രാന്മാരെല്ലാം പൊതുവർഷം 633-ൽ നടന്ന ടൊളോഡോയിലെ നാലാം സമ്മേളനത്തിൽ പങ്കെടുത്തു. അപ്പോഴേക്ക് വയോവൃദ്ധനായിരുന്ന ഇസിദോർ ചർച്ചകളിൽ അദ്ധ്യക്ഷനായിരിക്കുകയും മിക്കവാറും തീരുമാനങ്ങൾക്ക് തുടക്കമിടുകയും ചെയ്തു.
 
ഇസിദോറിന്റെ ആഗ്രഹമനുസരിച്ച് ഈ സമ്മേളനം, അവരുടെ അധികാരസീമകളിലെ ഭദ്രാസനപ്പള്ളികളോടു ചേർന്ന്, സെമിനാരികൾ സ്ഥാപിക്കാൻ മെത്രാന്മാരെ ചുമതലപ്പെടുത്തി. ഗ്രീക്ക്, എബ്രായ ഭാഷകളുടേയും മാനവീയവിഷയങ്ങളുടേയും പഠനം പാഠ്യപദ്ധതിൽ ഉൾപ്പെടുത്തിയ ഈ തീരുമാനം, നിയമത്തിന്റേയും, വൈദ്യശാസ്ത്രത്തിന്റെയും<ref>Isidore's own work regarding medicine is examined by William D. Sharpe, Isidore of Seville: The Medical Writings (Transactions of the American Philosophical Society 54.2) 1964.</ref> പഠനത്തെ പ്രോത്സാഹിപ്പിച്ചു. ഈ വിദ്യാഭാസപദ്ധതി വിസിഗോത്ത് അധികാരസീമയിലാകെ നിർബ്ബന്ധിതമാക്കാനും സമ്മേളനം തീരുമാനിച്ചു.
 
സമ്മേളത്തിലെ തീരുമാനങ്ങൾ വിസിഗോത്തുകളുടെ രാജാവിനെ പ്രത്യേകം മാനിച്ചു. രാജാവിനോട് സമ്മേളനം സ്വതന്ത്രമായി വിധേയത്വം പ്രഖ്യാപിച്ചു.
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്