"സെവിലിലെ ഇസിദോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
|issues=
}}
പൊതുവർഷം ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൂന്നു ദശാബ്ദക്കാലം [[സ്പെയിൻ|സ്പെയിനിലെ]] സെവിൽ രൂപതയുടെ [[മെത്രാൻ]] പദവിയിലിരുന്ന സഭാപിതാവും പണ്ഡിതനുമായിരുന്നു '''സെവിലിലെ ഇസിദോർ''' (ജനനം: പൊതുവർഷം 560-നടുത്ത്; മരണം 4 ഏപ്രിൽ 636). പുരാതനകാലത്തെ വിജ്ഞാനകോശങ്ങളിൽ ഒന്നായ "എറ്റിമോളജികൾ" എന്ന ബൃഹദ്സമാഹാരത്തിന്റെ സ്രഷ്ടാവായ അദ്ദേഹം, "പൗരാണികലോകത്തിലെ അവസാനത്തെ പണ്ഡിതൻ" എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref>Montalembert, Charles F. ''Les Moines d'Occident depuis Saint Benoît jusqu'à Saint Bernard'' ''[The Monks of the West from Saint Benoit to Saint Bernard]''. Paris: J. Lecoffre, 1860.</ref> [[സ്പെയിൻ|സ്പെയിനും]] [[പോർച്ചുഗൽ|പോർച്ചുഗലും]] ഉൾപ്പെടുന്ന ഹിസ്പാനിയയിലെ പിൽക്കാലചരിത്രങ്ങളൊക്കെ ആശ്രയിച്ചത് അദ്ദേഹത്തിന്റെ ചരിത്രത്തെയാണ്.
 
പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ പുരാതനസംസ്കാരത്തിന്റെ ശിഥിലീകരണത്തിനിടെയായിരുന്നു ഇസിദോറിന്റെ ജീവിതം. ആ യുഗപ്പകർച്ചയിൽ, ഉപരിവർഗ്ഗത്തിന്റെ അക്രമവാസനയുടേയും നിരക്ഷരതയുടേയും മദ്ധ്യത്തിൽ, [[സ്പെയിൻ|സ്പെയിനിലെ]] ഭരണം കയ്യടിക്കിയിരുന്ന വിസിഗോത്തുകളെ, ക്രിസ്തീയതയുടെ ആരിയൻ ധാരയിൽ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നതിൽ ഇസിദോർ മുഖ്യപങ്കു വഹിച്ചു. ഈ യത്നത്തിൽ, സെവിലിലെ രൂപതാധികാരിയുടെ പദവിയിൽ തന്റ് മുൻഗാമിയായിരുന്ന സഹോദരൻ ലിയാണ്ടറെ ആദ്യം സഹായിച്ചിരുന്ന ഇസിദോർ, സഹോദരന്റെ മരണശേഷം ആ യത്നം സ്വന്തം നിലയിൽ തുടർന്നു.
"https://ml.wikipedia.org/wiki/സെവിലിലെ_ഇസിദോർ" എന്ന താളിൽനിന്ന് ശേഖരിച്ചത്